Post Header (woking) vadesheri

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 996 പേര്‍ക്ക് കൂടി കൊവിഡ് , ടിപിആർ 12.32%

Above Post Pazhidam (working)

Arya bhavan inner

തൃശ്ശൂര്‍ : ജില്ലയില്‍ ഇന്ന് 996 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1429 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,992 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 105 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,99,898 ആണ്. 2,89,150 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.32% ആണ്.

Second Paragraph  Sarovaram(working)

Third paragraph Saravan bhavan

ജില്ലയില്‍ തിങ്കളാഴ്ച്ച സമ്ബര്‍ക്കം വഴി 985 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 08 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആള്‍ക്കും, ഉറവിടം അറിയാത്ത 02 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 64 പുരുഷന്‍മാരും 67 സ്ത്രീകളും പത്ത് വയസ്സിനു താഴെ 28 ആണ്‍കുട്ടികളും 36 പെണ്‍കുട്ടികളുമുണ്ട്.

First Paragraph Jitesh panikar (working)

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയില്‍ കഴിയുന്നവര്‍ –

  1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 179
  2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍- 522
  3. സര്‍ക്കാര്‍ ആശുപത്രികളില്‍ – 281
  4. സ്വകാര്യ ആശുപത്രികളില്‍ – 333
  5. വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ – 718

കൂടാതെ 5,963 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 1,504 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 282 പേര്‍ ആശുപത്രിയിലും 1,222 പേര്‍ വീടുകളിലുമാണ്.

8,084 സാമ്ബിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 4,507 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 3,357 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 220 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 22,65,499 സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
1,342 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 2,55,224 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 34 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.
മുണ്ടൂര്‍, എളവളളി, പാവറട്ടി, പാറളം, അവണിശ്ശേരി, ഒരുമനയൂര്‍, ഗുരുവായൂര്‍, അടാട്ട്, എലിഞ്ഞിപ്ര, ചേലക്കര, എന്നിവിടങ്ങളില്‍ നാളെ (20) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടണ്‍താണ്.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചവര്‍

വിഭാഗം – ഫസ്റ്റ് ഡോസ് – സെക്കന്റ് ഡോസ്

  1. ആരോഗ്യപ്രവര്‍ത്തകര്‍ – 48,276 – 41,296
  2. മുന്നണി പോരാളികള്‍ – 38,977 – 26,842
  3. 18-44 വയസ്സിന് ഇടയിലുളളവര്‍ – 1,88,166 – 20,903
  4. 45 വയസ്സിന് മുകളിലുളളവര്‍ – 7,51,832 – 3,10,288

ആകെ 10,27,251 3,99,329