Above Pot

തൃശ്ശൂർ മെഡിക്കൽ കോളേജിലെ മുപ്പത് എംബിബിഎസ് വിദ്യാർത്ഥികൾക്ക് കൊവിഡ്

തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജിലെ മുപ്പത് എംബിബിഎസ് വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു .,ക്യാംപസിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫീ ഹൗസിലെ 13 ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
. ആശുപത്രിയിൽ ഡ്യൂട്ടി ചെയ്തിരുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്കാണ് വൈറസ് ബാധയുണ്ടായത്. രണ്ട് ബാച്ചുകളിലെ വിദ്യാർത്ഥികൾക്കാണ് കൊവിഡ് ബാധയുണ്ടായത്. ഈ രണ്ട് ബാച്ചിലെ മുഴുവൻ വിദ്യാർത്ഥികളോടും നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഹോസ്റ്റൽ അടയ്ക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും.

കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വിദ്യാർത്ഥികൾ രോഗികളുമായും കൂട്ടിരിപ്പുകാരുമായും സമ്പർക്കത്തിൽ വന്നിട്ടുണ്ടാവും എന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നുണ്ട്. മെഡിക്കൽ കോളേജ് ക്യാംപസിലെ ഇന്ത്യൻ കോഫീ ഹൗസിലെ ജീവനക്കാരിൽ ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് മുഴുവൻ പേ‍ർക്കും പരിശോധന നടത്തിയതും രോ​ഗവ്യാപനം സ്ഥിരീകരിച്ചതും