Post Header (woking) vadesheri

ഗുരുവായൂർ ക്ഷേത്ര നടയിൽ സെക്യൂരിറ്റി ജീവനക്കാരനെ നായ കടിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നടയിൽ ജോലിക്കിടെ സെക്യൂരിറ്റി ജീവനക്കാരനെ നായ കടിച്ചു . ഞായറാഴ്ച ഉച്ചക്ക് ആണ് കിഴക്കേ നടയിൽ വെച്ച് വിമുക്ത ഭടൻ ഉദയകുമാറിനെ നായ കടിച്ചു പൊളിച്ചത് . ക്ഷേത്ര ദർശനത്തിന് ഒരു പെൺകുട്ടിയെ നായ കടിക്കാൻ ഓടി വരുന്നത് കണ്ട് പെൺ കുട്ടിയെ സുരക്ഷിതയാക്കുന്നതിനിടെയാണ് ഉദയ കുമാറിനെ നായ ആക്രമിച്ചത് . ഇടതു കാൽ വിരലും വലതു കാലിൽ മുട്ടിനു താഴെയുള്ള മസിലും ആണ് കടിച്ചു പൊളിച്ചത് . സഹ പ്രവത്തകർ ഓടിയെത്തി നായയെ ഓടിച്ചു .

Ambiswami restaurant

Second Paragraph  Rugmini (working)

ഉടൻ തന്നെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുത്തിവെക്കാനുള്ള മരുന്ന് ഇല്ലാത്തതിനാൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു . ദേവസ്വത്തിലെ മുൻ കൃഷ്ണനാട്ടം ആശാൻ ശങ്കുണ്ണി നായരുടെ മകനാണ് ചാലിശ്ശേരി സ്വദേശിയായ ഉദയകുമാർ .ക്ഷേത്ര നടയിൽ തെരുവ് നായകളുടെ ശല്യം അതി രൂക്ഷമാണ് .ദർശനത്തിന് എത്തുന്ന ഭക്തരുടെ സുരക്ഷ ഒരുക്കാൻ ദേവസ്വം നടപടി എടുക്കുന്നില്ല എന്നാണ് ആക്ഷേപം, തെരുവ് നായയെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം നഗര സഭക്കാണ് എന്നാണ് ദേവസ്വത്തിന്റെ നിലപാട്