728-90

കോപ്പ – യൂറോ കപ്പ് പ്രവചന മത്സര വിജയികൾക്ക് പെട്രോൾ സമ്മാനമായി നൽകി

Star

ഗുരുവായൂർ : കോപ്പ – യൂറോ കപ്പ് ഫുട്ബോൾ പ്രവചന മത്സര വിജയികൾക്ക് വില വർദ്ധനവിനെതിരെ പ്രതിക്ഷേധവും, പ്രതീകാത്മകവുമായി ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഏർപ്പെടുത്തിയ പെട്രോൾ പത്ത് പേർക്ക് സമ്മാനമായി നൽകി. വിജയികളായി പേർ നൽകിയവരിൽ നിന്ന് നറുക്കിട്ടെടുത്താണ് സമ്മാനം നൽകിയത്.- ഇന്ത്യൻ ഫുട്ബോൾ താരവും, ക്യാപ്റ്റനുമായ വി.പി.സത്യൻ്റെ ചരമവാർഷിക ദിനത്തിൽ സ്മരണാജ്ഞലി അർപ്പിച്ച് ഗുരുവായൂർ റെയിൽവെ സ്റ്റേഷൻ പരിസരത്തെ ടർഫ് ഫുട്ബോൾ സ്റ്റേഡിയത്തിൽ സിനിമാ സംവിധായകൻ വീജീഷ് മണി ഉൽഘാടന ചെയ്തു.

മണ്ഡലം കോൺഗ്രസ്സ് കമ്മിററി പ്രസിഡണ്ട് ഒ.കെ.ആർ.മണികണ്ഠൻ് അദ്ധ്യക്ഷത വഹിച്ചു .ഗുരുവായൂരിൻ്റെ അർജൻ്റീന ഫാൻസിൻ്റ മുഖ്യമുഖമായ വാമോസ് കേശവന് ആദ്യ സമ്മാനം നൽകി. ചടങ്ങിൽപരിസ്ഥിതി പ്രാധാന്യവും, പുഴ സംരക്ഷണവും പ്രമേയമാക്കി ഹോളിവുഡ് താരങ്ങളുമായി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചലച്ചിത്രം ” പുഴയമ്മ “യുടെ സംവിധായകനും, ഗിന്നസ് പട്ടികയിലും, ഓസ്കാർ നോമിനേഷനിലും ഇടം പിടിക്കുകയും ചെയ്ത ഗുരുവായൂരിൻ്റ സ്വന്തം വിജീഷ് മണിയെ ഉപഹാരവും, പൊന്നാടയും നൽകി സമാദരിച്ചു.

മുൻ ഫുട്ബോൾ താരവും, നഗരസഭ പ്രതിപക്ഷ നേതാവുമായ കെ.പി.ഉദയൻ ,കൗൺസിലർ.സി.എസ്.സൂരജ്, ബാലൻ വാറനാട്ട്, സ്റ്റീഫൻ ജോസ്, ഷൈൻ മനയിൽ, ബാബു ഗുരുവായൂർ, രാമചന്ദ്രൻ പല്ലത്ത്, കെ.പ്രദീപ് കുമാർ, ഏ.കെ.ഷൈമിൽ, മുരളി വിലാസ് എന്നിവർ സംസാരിച്ചു,,,