Above Pot

തൃശ്ശൂരിൽ കോവിഡ് രോഗികളുടെ എണ്ണം ഉയർന്ന് തന്നെ ,1,758 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 11.71%

.തൃശ്ശൂര്‍ : ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയർന്ന് തന്നെ. ശനിയാഴ്ച്ച 1,758 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,432 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,478 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 112 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,97,416 ആണ്. 2,86,182 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.71% ആണ്.

First Paragraph  728-90
  ജില്ലയില്‍ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 1,742 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആള്‍ക്കും,  ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 117 പുരുഷന്‍മാരും 123 സ്ത്രീകളും പത്ത് വയസ്സിനു താഴെ 71 ആണ്‍കുട്ടികളും 78 പെണ്‍കുട്ടികളുമുണ്ട്.

Second Paragraph (saravana bhavan

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 185
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 504
സര്‍ക്കാര്‍ ആശുപത്രികളില്‍ – 278
സ്വകാര്യ ആശുപത്രികളില്‍ – 314
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 710

കൂടാതെ 5,729 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
1,555 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 268 പേര്‍ ആശുപത്രിയിലും 1,287 പേര്‍ വീടുകളിലുമാണ്.

15,018 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 9,634 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,217 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 167 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 22,45,722 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

   പാണഞ്ചേരി, വടക്കേക്കാട്, വെളളാങ്കലൂര്‍, വാടാനപ്പിളളി എന്നിവിടങ്ങളില്‍ നാളെ (18) മൊബൈല്‍ ടെസ്റ്റിംഗ്      ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി   ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ 48,246 41,217
മുന്നണി പോരാളികള്‍ 38,957 26,726
18-44 വയസ്സിന് ഇടയിലുളളവര്‍ 1,81,700 18,479
45 വയസ്സിന് മുകളിലുളളവര്‍ 7,50,404 2,90,323
ആകെ 10,19,307 3,76,745