Post Header (woking) vadesheri

തൃശ്ശൂര്‍ ജില്ലയില്‍ 1,558 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 10.92%

Above Post Pazhidam (working)

തൃശ്ശൂര്‍ : ജില്ലയില്‍ വെളളിയാഴ്ച്ച 1,558 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,551 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,159 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 150 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,95,658 ആണ്. 2,84,750 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.92% ആണ്.

Arya bhavan inner
  ജില്ലയില്‍ വെളളിയാഴ്ച്ച സമ്പര്‍ക്കം വഴി 1,543 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 09 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 പേര്‍ക്കും,  ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 101 പുരുഷന്‍മാരും 145 സ്ത്രീകളും പത്ത് വയസ്സിനു താഴെ 51 ആണ്‍കുട്ടികളും 61 പെണ്‍കുട്ടികളുമുണ്ട്.

Second Paragraph  Sarovaram(working)

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

Third paragraph Saravan bhavan

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 174
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 556
സര്‍ക്കാര്‍ ആശുപത്രികളില്‍ – 272
സ്വകാര്യ ആശുപത്രികളില്‍ – 306
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 720

First Paragraph Jitesh panikar (working)

കൂടാതെ 5,573 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
1,416 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 240 പേര്‍ ആശുപത്രിയിലും 1,176 പേര്‍ വീടുകളിലുമാണ്.

14,273 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 8,623 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,416 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 234 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 22,30,704 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

   ദേശമംഗലം, വരന്തരപ്പിളളി, വരവൂര്‍, ഗുരുവായൂര്‍, പൊയ്യ, ത്യക്കൂര്‍,        മുളളൂര്‍ക്കര  എന്നിവിടങ്ങളില്‍ നാളെ (17) മൊബൈല്‍ ടെസ്റ്റിംഗ്      ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി   ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ 48,184 41,212
മുന്നണി പോരാളികള്‍ 38,957 26,726
18-44 വയസ്സിന് ഇടയിലുളളവര്‍ 1,74,415 18,406
45 വയസ്സിന് മുകളിലുളളവര്‍ 7,50,240 2,90,128
ആകെ 10,11,796 3,76,472