Above Pot

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആള്‍ ആശുപത്രിയിൽ നൽകിയത് കള്ളനോട്ടിന്റെ കെട്ട്

കൊടുങ്ങല്ലൂര്‍: വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആള്‍ ആശുപത്രിയിൽ നല്‍കിയത് കള്ളനോട്ടിന്റെ കെട്ട്. പൊലീസ് എത്തിയപ്പോള്‍ ഒന്നേമുക്കാല്‍ ലക്ഷത്തിന്റെ പണമാണ് കണ്ടെത്തിയത്. മേത്തല വടശേരി കോളനിയില്‍ കോന്നാടത്ത് ജിത്തുവിന്റെ (കുഞ്ഞന്‍ – 33) പക്കല്‍നിന്നാണ് കള്ളനോട്ടുകള്‍ പൊലീസ് കണ്ടെടുത്തത്.1,78,500 രൂപയുടെ കള്ളനോട്ട് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

First Paragraph  728-90

ചൊവ്വാഴ്ച രാത്രി 10.30നാണ് ജിത്തു സഞ്ചരിച്ച ബൈക്ക് കരൂപടന്നയില്‍ അപകടത്തില്‍പ്പെടുന്നത്. ഇയാളെ അതുവഴിയെത്തിയ യാത്രികര്‍ ചേര്‍ന്ന് മോഡേണ്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മരുന്നുകള്‍ക്കും ടെസ്റ്റുകള്‍ക്കും ചെലവായ ബില്‍ അടക്കാനാവശ്യപ്പെട്ടപ്പോള്‍ ഒരുകെട്ട് അഞ്ഞൂറിന്റെ നോട്ടുകളാണ് നല്‍കിയത്. നോട്ടുകള്‍ ടെല്ലിങ്ങ് മെഷീനില്‍ എണ്ണിയപ്പോള്‍ കള്ളനോട്ടുകളാണെന്ന് മനസ്സിലായി.

Second Paragraph (saravana bhavan

ഉടന്‍ ആശുപത്രിക്കാര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് 500ന്റെ കള്ളനോട്ട് കെട്ടുകള്‍ ഇയാളുടെ പോക്കറ്റുകളില്‍നിന്ന് കണ്ടെടുത്തത്. ഇരിങ്ങാലക്കുട പൊലീസാണ് ആദ്യം അന്വേഷണം നടത്തിയത്. പിന്നീട് കൊടുങ്ങല്ലൂര്‍ പൊലീസ് അന്വേഷണം ഏറ്റെടുത്ത് ജിത്തുവിന്റെ വീട്ടില്‍ റെയ്ഡ് നടത്തി.

ഗുരുതര പരിക്കോടെ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുകയാണ് ജിത്തു. പരിക്ക് ഭേദമായാല്‍ ഇയാളെ കസ്റ്റഡിയിലെടുക്കുമെന്ന് കൊടുങ്ങല്ലൂര്‍ പൊലീസ് പറഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് മേത്തല ശ്രീനാരാണ സമാജം ബില്‍ഡിങ്ങില്‍ ഫാന്‍സി േസ്റ്റാഴ്‌സ് നടത്തിവന്നിരുന്ന സ്ത്രീയ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയാണ് ജിത്തു. ഈ പ്രദേശത്ത് ഇയാള്‍ മീന്‍ കച്ചവടം നടത്തിവരികയാണ്

.