Post Header (woking) vadesheri

തൃശ്ശൂരിൽ കോവിഡ് ബാധിതർ കൂടുന്നു, ഇന്ന് 1724 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

Above Post Pazhidam (working)

തൃശ്ശൂര്‍: ജില്ലയില്‍ കോവിഡ് ബാധിതർ കൂടുന്നു . ബുധനാഴ്ച്ച 1724 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1209 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,391 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 112 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,82,776 ആണ്. 2,72,694 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.16% ആണ്.

  ജില്ലയില്‍ ബുധനാഴ്ച്ച  സമ്പര്‍ക്കം വഴി 1,716 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആള്‍ക്കും,  02 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 109 പുരുഷന്‍മാരും 129 സ്ത്രീകളും പത്ത് വയസ്സിനു താഴെ 64 ആണ്‍കുട്ടികളും 48 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

  1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 153
  2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 529
  3. സര്‍ക്കാര്‍ ആശുപത്രികളില്‍ – 277
  4. സ്വകാര്യ ആശുപത്രികളില്‍ – 315
  5. വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 694
First Paragraph Jitesh panikar (working)

കൂടാതെ 4,699പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
1,363 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 249 പേര്‍ ആശുപത്രിയിലും 1,114 പേര്‍ വീടുകളിലുമാണ്.

16,973 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 10,062 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 6,666 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 245 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 21,19,977 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

      അരിമ്പൂര്‍, പാറളം, അടാട്ട്, പുന്നയൂര്‍, കടങ്ങോട്, മാടവന, ഒല്ലൂക്കര എന്നിവിടങ്ങളില്‍ നാളെ (08/07/2021) മൊബൈല്‍ ടെസ്റ്റിംഗ്  ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി    ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടണ്‍താണ്.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്

  1. ആരോഗ്യപ്രവര്‍ത്തകര്‍ 47,660 40,742
  2. മുന്നണി പോരാളികള്‍ 38,392 26,237
  3. 18-44 വയസ്സിന് ഇടയിലുളളവര്‍ 1,38,880 10,171
  4. 45 വയസ്സിന് മുകളിലുളളവര്‍ 7,20,753 2,41,637
    ആകെ 9,45,685 3,18,787