ഗുരുവായൂർ ദേവസ്വം നിയമവും, ഹൈക്കോടതി ഉത്തരവും ലംഘിച്ച് ഭരണ സമിതി സമര മുഖത്ത്
ഗുരുവായൂർ : രാഷ്ട്രീയ പാർട്ടി സംഘടിപ്പിച്ച സമരത്തിൽ ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗങ്ങൾ പങ്കെടുത്ത ത് വിവാദമാകുന്നു . ദേവസ്വം നിയമത്തിനും ഹൈക്കോടതി ഉത്തരവിനും പുല്ലു വില കൽപ്പിച്ചാണ് ഭരണ സമിതി അംഗങ്ങൾ സമരത്തിൽ പങ്കെടുത്തത്. പെട്രോളിയം വില വർദ്ധനവിന് എതിരെ ജൂൺ 30 ന് ഇടതു പക്ഷ മുന്നണി കിഴക്കേ നടയിൽ സംഘടിപ്പിച്ച സമരത്തിൽ ആണ് ദേവസ്വം ചെയർ മാൻ അഡ്വ കെ ബി മോഹൻ ദാസ് , ഭരണ സമിതി അംഗങ്ങളായ അഡ്വ അജിത് , കെ വി ഷാജി , അഡ്വ കെ വി മോഹന കൃഷ്ണൻ ,എ വി പ്രശാന്ത് , വേശാല മാസ്റ്റർ എന്നിവർ പങ്കെടുത്ത് ..ദേവസ്വം ഭരണ സമിതി അംഗങ്ങൾ ആകുന്നവർ രഷ്ട്രീയപാർട്ടി ബന്ധം ഉപേക്ഷിച്ചു വേണം സത്യപ്രതിജ്ഞ ചെയ്യാൻ എന്ന് ദേവസ്വം നിയമത്തിലും ഹൈക്കോടതിയുടെ ഉത്തരവിലും വ്യക്തമായി പറയുന്നുണ്ട് .
സി കെ രാജൻ എന്ന വ്യക്തി ഹൈക്കോടതിയിൽ നൽകിയ ഒ പി 2071 / 93 എന്ന നമ്പർ കേസിൽ ഗുരുവായൂർ ദേവസ്വത്തിലെ അഴിമതി അന്വേഷിക്കാൻ ഹൈക്കോടതി നിശ്ചയിച്ച കൃഷ്ണനുണ്ണി കമ്മീഷൻ നൽകിയ ബൃഹത്തായ റിപ്പോർ ട്ടിൽ ഗുരുവായൂരിൽ നടപ്പാക്കേണ്ട കാര്യങ്ങൾ അക്കമിട്ടു പറഞ്ഞിട്ടുണ്ട് . ഈ റിപ്പോർട്ട് പ്രകാരം ഒരു രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിക്കുന്നവർ ആകരുത് ഭരണ സമിതി അംഗങ്ങൾ ആയി വരേണ്ടത് എന്നാണ് .ഈ റിപ്പോർട്ട് അതേപടി അംഗീകരിച്ച് 19 94 ജനുവരി 10 ന് ഹൈക്കോടതി ഉത്തരവ് നൽകിയിരുന്നു . ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതിയും ശരിവെക്കുകയായിരുന്നു .
ഇതനുസരിച്ചു പിന്നീട് ചെയർ മാൻ മാരായി വന്ന പി ടി മോഹന കൃഷ്ണൻ, കെ രാമൻ കർത്താ, കെ വി നമ്പ്യാർ ,തോട്ടത്തിൽ രവീന്ദ്രൻ, ടി വി ചന്ദ്രമോഹൻ ,പീതാംബര കുറുപ്പ് തുടങ്ങിയവരൊക്കെ രാഷ്ട്രീയ ബന്ധം ഉപേക്ഷിച്ചാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ എത്തിയത് .പരസ്യമായ ഒരു രാഷ്ട്രീയ പ്രവർത്തങ്ങളിലും അവർ പങ്കാളികൾ ആയിരുന്നില്ല .. എന്നാൽ തുടർന്ന് എത്തിയ ഭരണസമിതി, ദേവസ്വം നിയമവും ഹൈക്കോടതി ഉത്തര വും ലംഘിച്ചു പരസ്യമായ രാഷ്ട്രീയ പ്രവർത്തനവും, സമര മുഖത്ത് പങ്കെടുത്ത് നിയമ സംവിധാനങ്ങളെ പരസ്യമായി വെല്ലുവിളിക്കുകയാണെന്നാണ് ഭക്തരുടെ ആക്ഷേപം