Above Pot

ദുക്റാന തിരുനാൾ പാലയൂരിൽ

ചാവക്കാട്: ഭാരതത്തിൽ ക്രൈസ്തവ വിശ്വാസത്തിന് തിരികൊളുത്തിയ
മാർ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ജൂലൈ 3-നും, തർപ്പണ തിരുനാൾ
ജൂലൈ 10,11തീയതികളിലും പാലയൂരിൽ നടത്തപ്പെടുന്നു.
ഈ വർഷത്തെ ദുക്റാന തിരുനാളിന് ഇടവകയിലെ എല്ലാ കുടുംബങ്ങളെയും കുടുംബ ഇൻഷുറൻസ് ചലഞ്ച് – 2021
പദ്ധതിയിൽ ചേർത്താണ് പാലയൂർ ഇടവക മാതൃകയാകുന്നത്.

First Paragraph  728-90

Second Paragraph (saravana bhavan

പാലയൂർ തീർത്ഥാടന കേന്ദ്രം മേജർ ആർക്കി എപ്പിസ്കോപ്പൽ
തീർത്ഥാടനകേന്ദ്രമായി ഉയർത്തപ്പെട്ടതിൻ്റെ
ഒന്നാം വാർഷികം ആയ ജൂലൈ 3 -ന് രാവിലെ 6 45 –
ഉള്ള കുർബാനയ്ക്ക്
തൃശൂർ അതിരൂപതാധ്യക്ഷൻ
അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത കാർമികത്വം വഹിക്കും
അന്നേദിവസം തീർത്ഥാടന കേന്ദ്രത്തിൻ്റെ ഫസ്റ്റ് ഡേ പോസ്റ്റൽ കവർ
പ്രകാശനം ചെയ്യുന്നതാണ്.
ഈ വർഷം ജൂലൈ 3 മുതൽ 11 വരെ കോവിഡ് പ്രോട്ടോകോൾ പൂർണമായി പാലിച്ചുകൊണ്ടുള്ള തിരുനാളാഘോഷങ്ങൾ ആണ് നടത്തപ്പെടുന്നത്. ദുക്റാന ഊട്ടിൻ്റെ സ്മരണ നിലനിർത്തി നേർച്ച കിറ്റ് വിതരണം നടത്തി.

ജൂലൈ 11-ലെ
തർപ്പണ തിരുനാളിന് തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ പിതാവ് രാവിലെ 7 – മണിക്കുള്ള കുർബാനയ്ക്ക്
മുഖ്യ കാർമികനാകും.
അന്നേദിവസം തീർത്ഥാടന കേന്ദ്രത്തിൻ്റെ പുതുക്കിപ്പണിത
പ്രധാന കവാടത്തിൻ്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. ആർച്ച് പ്രീസ്റ്റ് ഫാദർ വർഗീസ് കരിപ്പേരി, സഹവികാരി ഫാദർ നിർമ്മല അക്കരപട്ട്യേയ്ക്കൽ,
തീർത്ഥാടന കേന്ദ്രം സെക്രട്ടറി സി. കെ. ജോസ്, പ്രതിനിധി യോഗം സെക്രട്ടറി ജോയ് ചിറമ്മൽ, കൈക്കാരന്മാരായ പിയൂസ് ചിറ്റിലപ്പിള്ളി,ടോണി ചക്രമാക്കൽ, ബാബു ഇല്ലത്തുപറമ്പിൽ, വർഗീസ് തലക്കോട്ടൂർ എന്നിവർ തിരുനാൾ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.