Above Pot

ചരിത്രം കുറിച്ച് ഗുരുവായൂർ ദേവസ്വം , പോലീസ് സംരക്ഷണയിൽ ഭരണസമിതി യോഗം

First Paragraph  728-90

ഗുരുവായൂർ : ചരിത്രത്തിൽ ആദ്യമായി പോലീസ് സംരക്ഷണയിൽ ഗുരുവായൂർ ദേവസ്വം ഭരണ സമിതി യോഗം ചേർന്നു . ദേവസ്വം ഭരണ സമിതി ചെയർമാനും അഡ്മിനിസ്ട്രേറ്ററും ഒരു ഭാഗത്തും മറ്റുള്ള ഭരണ സമിതി അംഗങ്ങൾ മറുഭാഗത്തുമായി നടക്കുന്ന ശീത സമരത്തിനിടെ ചേർന്ന ഭരണ സമിതി യോഗത്തിനാണ് ഗുരുവായൂർ പോലീസ് സംരക്ഷണം നൽകിയത് . പക്ഷെ ആരാണ് പോലീസിനെ വിളിച്ചതെന്ന് മാത്രം ആരും പറയുന്നില്ല . കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ജീവനക്കാരുടെ പ്രതിനിധിയും ചെയർമാനും തമ്മിൽ നിരന്തരം സഘർഷത്തിൽ ആയിരുന്നു.

Second Paragraph (saravana bhavan

എന്നാൽ ഈ ഭരണ സമിതി വന്നപ്പോൾ ജീവനക്കാരുടെ പ്രതിനിധിയുടെ കൂടെ മറ്റു ഭൂരിഭാഗം അംഗങ്ങളും അണി ചേർന്നതോടെ ചെയർ മാൻ തീർത്തും ഒറ്റപ്പെട്ട സ്ഥിതിയിലായി . കഴിഞ്ഞ വിഷു ദിവസം വിഷുക്കണി ദർശനത്തിന് ഭരണ സമിതിയിലെ രണ്ടു അംഗങ്ങൾ നാലമ്പലത്തിനകത്തേക്ക് പ്രവേശിച്ചതിനെതിരെ പോലീസിൽ പരാതി നൽകാൻ വരെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ തയ്യാറായി .അത്രമാത്രം ഐക്യമാണ് ഇരുകൂട്ടരും തമ്മിൽ ഉണ്ടായിരുന്നത് . തുടർന്ന് നടന്ന ഭരണ സമിതി യോഗത്തിൽ അംഗങ്ങൾ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് പരാതി പിൻ വലിക്കാൻ ദേവസ്വം തയ്യാറായത് .

അതിന് ശേഷം ശരിയായ രീതിയിൽ ഭരണ സമിതി യോഗം ചേരാൻ കഴിഞ്ഞിരുന്നില്ല . ഭരണ സമിതി യോഗം കയ്യാങ്കളിലേക്ക് കടക്കും എന്ന് ഭയന്നാണ് പോലീസിനെ വിളിച്ചതത്രെ . ആയിരത്തിൽ അധികം അജണ്ടകളാണ് ഭരണ സമിതിയിലെ ശീതസമരം കാരണം തീർപ്പാകാതെ കിടക്കുന്നത് . ബുധനാഴ്ച നടന്ന ഭരണ സമിതി യോഗത്തിൽ കേരളത്തിലെ ആയിരം ക്ഷേത്രങ്ങൾക്ക് ധന സഹായം നൽകുന്ന അജണ്ട മാത്രമാണ് ചർച്ച ക്ക് എടുത്തതെന്നാണ് ലഭിക്കുന്ന വിവരം . മറ്റുള്ള അജണ്ടകൾ എല്ലാം മാറ്റി വെക്കപ്പെട്ടു എന്നാണ് അറിയാൻ കഴിയുന്നത് .