കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് സഹോദരീ ഭര്‍ത്താവിനൊടൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ
കൊല്ലം : കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് സഹോദരീ ഭര്‍ത്താവിനൊടൊപ്പം ഒളിച്ചോടിയ യുവതിയും സഹോദരി ഭര്‍ത്താവും അറസ്റ്റില്‍. മധുരയില്‍ നിന്ന് പ്രതികളെ കൊല്ലം ഇരവിപുരം പോലീസാണ് പിടികൂടിയത്. മുണ്ടയ്ക്കല്‍ തെക്കേവിള ആദിക്കാട് ക്ഷേത്രത്തിന് പിറകില്‍ ലക്ഷമി നിവാസില്‍ താമസിക്കുന്ന 28 വയസുള്ള ഐശ്വര്യ ഇവരുടെ സഹോദരീ ഭര്‍ത്താവ് ചാല രേവതിയില്‍ വാടകക്ക് താമസിക്കുന്ന സന്‍ജിത് എന്നിവരെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
മാടന്‍നടയ്ക്കടുത്തുള്ള ഭര്‍ത്ത്യ ഗൃഹത്തില്‍ നിന്ന് കഴിഞ്ഞ 22-ാം തീയതി കൊല്ലം വിഷ്ണത്തുകാവിലുള്ള ഭര്‍ത്താവിന്റെ ബന്ധുവിന്റെ വീട്ടിലാണ് ഐശ്വര്യ ആദ്യം എത്തിയത്.
ഇവിടെ നിന്ന് കാമുകനും സഹോദരി ഭര്‍ത്താവുമായ സന്‍ജിത്തുമായി മുങ്ങുകയായിരുന്നു. ഐശ്വര്യയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഇരവിപുരം പൊലീസ് സ്റ്റേഷനിലും ബന്ധുക്കള്‍ കൊല്ലം വെസ്റ്റ് പൊലീസിലും പരാതി നല്‍കി. തുടര്‍ന്ന് വെസ്റ്റ് പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പേരു മാറ്റി ട്രെയിനില്‍ മധുരയിലേക്ക് യാത്ര ചെയ്യുന്നതായി വിവരം ലഭിച്ചു.
രാത്രിയില്‍ റെയില്‍വെ പോലീസില്‍ നിന്നാണ് വെസ്റ്റ് പൊലീസിന് വിവരം ലഭിച്ചത്. റെയില്‍വെ പൊലീസില്‍ നിന്നും ലഭിച്ച ഫോട്ടോ കണ്ട് പോലീസ് ഇവര തിരിച്ചറിഞ്ഞു. കൊല്ലം എസിപിയുടെ നിര്‍ദേശപ്രകാരം വെസ്റ്റ് പൊലീസ് മധുരയിലെത്തി. രണ്ടു പേരെയും കസ്റ്റഡിയിലെടുത്തു.
പിന്നീട് ഇരവിപുരം പൊലീസിന് കൈമാറി. സന്‍ജിത്തിന് രണ്ടു കുട്ടികളും ഐശ്വര്യയ്ക്ക് ഒരു കുട്ടിയുമുണ്ട്. കുട്ടികളെ ഉപേക്ഷിച്ച് കടന്നതിനാണ് രണ്ടു പേര്‍ക്കും എതിരെ കേസേടുത്തത്. തിരുവനന്തപുരം തൈക്കാട് സ്വദേശിയായ ഐശ്വര്യയെ ആട്ടക്കുളങ്ങര വനിതാ ജയിലിലും സന്‍ജിത്തിനെ കൊട്ടാരക്കര സബ് ജയിലിലുമായി റിമാന്‍ഡ് ചെയ്തു.