Post Header (woking) vadesheri

വനംകൊള്ളയ്ക്ക് എതിരെ യു.ഡി.എഫ്. ധർണ്ണ നടത്തി

Above Post Pazhidam (working)

ഗുരുവായൂർ: -പിണറായി സർക്കാരിൻ്റെ കോടി കണക്കിന്‌ രൂപയുടെ വനംകൊള്ളയിൽ ജുഡീഷ്യൽ അന്വേക്ഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി ശിക്ഷിയ്ക്കണമെന്നാവശ്യപ്പെട്ടു് ഗുരുവായൂർ നിയോജകമണ്ഡലത്തിലെ യു ഡി എഫ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വ ത്തിൽ സമരം നടത്തി. ഗുരുവായൂർ നഗര സഭ ഓഫീസിന് മുന്നിൽ നടത്തിയ സമരം മുസ്ലിം ലീഗ് സംസ്ഥാനസെക്രട്ടറി സി.എച്ച്.റഷീദ് ഉൽഘാടനം ചെയ്തു.ഒ.കെ.ആർ.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു

Ambiswami restaurant

നഗരസഭ പ്രതിപക്ഷ നേതാവ് .കെ .പി .ഉദയൻ ,കൗൺസിലർമാരായ കെ.പി.എ.റഷീദ്, സി.എസ് സൂരജ്, ആർ.വി.ജലീൽ, ബാലൻ വാറനാട്ട്, ആർ.എ അബൂബക്കർ , സ്റ്റീഫൻ ജോസ്, അഡ്വ. ഷൈൻ മനയിൽ.നൗഷാദ് അഹമ്മു, ബാബു ഗുരുവായൂർ, സി.എസ് നവനീത്, ടി.കെ.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Second Paragraph  Rugmini (working)

യു. ഡി. എഫ് ചാവക്കാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ്ണ യു ഡി എഫ് നിയോജകമണ്ഡലം കൺവീനർ കെ. നവാസ് ഉദ്ഘാടനം ചെയ്തു.. ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്‌ കെ. വി. ഷാനവാസ്‌ അധ്യക്ഷത വഹിച്ചു. തോമസ് ചിറമ്മൽ, കെ. വി. സത്താർ, ആർ. കെ. നൗഷാദ്, ഹനീഫ് ചാവക്കാട്,കുര്യൻ പനക്കൽ, ജോയ്‌സി ടീച്ചർ എന്നിവർ സംസാരിച്ചു.

Third paragraph

കടപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ.ഡിസിസി ജനറൽ സെക്രട്ടറി കെ.ഡി. വീരമണി ധർണ്ണ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കടപ്പുറം മണ്ഡലം കൺവീനർ തെക്കരകത്ത് കരീം ഹാജി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ യുഡിഎഫ് നേതാക്കളായ പി.എം.മുജീബ്, നളിനാക്ഷൻ ഇരട്ടപ്പുഴ, പി.എ. നാസർ, ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിസിരിയ മുസ്താഖലി, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഹസീന താജുദ്ധീൻ, പി.വി. ഉമ്മർകുഞ്ഞി, വി.കെ.ബാബു, നിഹാദ്, മൂക്കൻ കാഞ്ചന, ജലീൽ കൊട്ടിലിങ്ങൽ എന്നിവർ പ്രസംഗിച്ചു.

യു ഡി എഫ് എങ്ങാണ്ടിയൂർ പഞ്ചായത്ത്‌ കമ്മിറ്റി വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ മുസ്ലിം യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് ഏ എം സനൗഫൽ ഉത്ഘാടനം ചെയ്തു. യു ഡി എഫ് പഞ്ചായത്ത് ചെയർമാൻ ഉണ്ണികൃഷ്ണൻ കാര്യാട്ട് അധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറിമാരായ സി ഏ ഗോപാലകൃഷ്ണൻ. അക്ബർ ചേറ്റുവ. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി പി എം റാഫി. ദളിത് കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ് പി വി അജയൻ. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് മിഥുൻ കെ മധുസൂദനൻ. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ്‌ വി എസ് റഫീക്ക് എന്നിവർ സംസാരിച്ചു.

പൂക്കോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രജിസ്റ്റർ ഓഫിസിനുമുന്നിൽ ധർണ്ണ നടത്തിയ ധർണ്ണ ആന്റോ തോമസ് ഉത്ഘാടനം ചെയ്തു.. മണ്ഡലം പ്രസിഡന്റ് ഷാജി. അധ്യക്ഷത് വഹിച്ചു. . പി. കെ. മോഹനൻ, ബഷീർ പൂക്കോട്, സാബു ചൊവ്വല്ലൂർ,വർഗ്ഗീസ് ചീരൻ, രാജേഷ് ജാക്ക് ചൊവ്വല്ലൂർ , കൃഷ്ണ കുമാർ ഇ , സഹൽ തൊഴിയൂർ, എം. ഇസ്മായിൽ, നൗഫൽ തുടങ്ങിയവർ സംസാരിച്ചു.

ഒരുമനയൂരിൽ കോൺഗ്രസ് ബ്ളോക് പ്രസിഡന്റ് ഗോപ പ്രതാപൻ ഉത്ഘാടനം ചെയ്തു കെ ജെ ചാക്കോ അധ്യക്ഷത വഹിച്ചു.

പുന്നയൂരിൽ വടക്കേകാട്ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത് ഉത്ഘാടനം ചെയ്തു. യു.ഡി.എഫ്. പഞ്ചായത്ത് ചെയര്‍മാന്‍ കെ.കെ.കാദര്‍ അധ്യക്ഷത വഹിച്ചു മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ആര്‍.പി.ബഷീര്‍. മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറിമാരായ പി.കെ.ഹസ്സന്‍. ഉണ്ണി അവിയൂര്‍, മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌റും പഞ്ചായത്ത് മെമ്പറുമായ അസീസ് മന്നലാംകുന്ന് , മെമ്പര്‍മാരായ സി അഷ്റഫ്, മുജീബ് റഹ്മാന്‍, തുടങ്ങിയവർ സംസാരിച്ചു