Above Pot

രാജ്യത്ത് ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന് എയിംസ് മേധാവി.

ദില്ലി: രാജ്യത്ത് ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന് ദില്ലി എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേരിയഇതുവരെ രാജ്യത്തെ ആകെ ജനസംഖ്യയുടെ അഞ്ച് ശതമാനം മാത്രമാണ് വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്. 130 കോടി ജനങ്ങളില്‍ 108 കോടിയെയും ഈ വര്‍ഷാവസനത്തോടെ വാക്‌സിനെടുപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം.

First Paragraph  728-90

Second Paragraph (saravana bhavan

‘വാക്‌സിനാണ് നിലവില്‍ ഏറ്റവും വലിയ വെല്ലുവിളി. പുതിയൊരു തരംഗം വന്നാല്‍ സാധാരണഗതിയില്‍ അത് പ്രകടമാകാന്‍ മൂന്ന് മാസമെങ്കിലും എടുത്തേക്കാം. പക്ഷേ അതിലും കുറവ് സമയവും ആകാമല്ലോ. പല ഘടകങ്ങളെ അപേക്ഷിച്ചാണ് പുതിയൊരു തരംഗമുണ്ടാകുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സാഹചര്യം അതുപോലെ വൈറസിന് സംഭവിക്കുന്ന ജനിതകവ്യതിയാനങ്ങള്‍ എന്നിങ്ങനെ പല ഘടകങ്ങള്‍. ഇനിയും വൈറസില്‍ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് നമുക്കറിയാം. ഇത്തരത്തില്‍ മാറ്റങ്ങള്‍ സംഭവിച്ച വൈറസ് തന്നെയാണ് രണ്ടാം തരംഗം രൂക്ഷമാക്കിയത്. അതിനാല്‍ ഇനിയുള്ള സമയങ്ങളില്‍ ആശുപത്രി അടക്കമുള്ളയിടങ്ങളില്‍ ശക്തമായ നിരീക്ഷണം ആവശ്യമാണ്…’- ഡോ. രണ്‍ദീപ് ഗുലേരിയയുടെ വാക്കുകള്‍.

കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്നയിടങ്ങളില്‍ ‘മിനി ലോക്ഡൗണ്ട’ പ്രഖ്യാപിച്ച് മുന്നോട്ടുപോകണമെന്നും വാക്‌സിനേഷന്‍ വലിയ തോതില്‍ പൂര്‍ത്തിയാകാത്തിടത്തോളം വരും മാസങ്ങളില്‍ നമ്മള്‍ വലിയ അപകടഭീഷണിയാണ് നേരിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ കണ്ടെത്തപ്പെട്ട ‘ഡെല്‍റ്റ’ വകഭേദമായ കൊറോണ വൈറസ് ഇപ്പോള്‍ യുകെ, യുഎസ് പോലുള്ള രാജ്യങ്ങളില്‍ കടുത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്. ഇതെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ‘മഹാരാഷ്ട്രയില്‍ നിലവില്‍ 1.4 ലക്ഷം രോഗികളാണുള്ളത്. മൂന്നാം തരംഗത്തില്‍ അത് എട്ട് ലക്ഷം എന്ന കണക്കിലെല്ലാം എത്തിയേക്കാം. ആദ്യതരംഗത്തില്‍ വൈറസ് അത്ര വേഗം മറ്റുള്ളവരിലേക്ക് എത്തിയിരുന്നില്ല. എന്നാല്‍ രണ്ടാം തരംഗമായപ്പോഴേക്ക് നമ്മള്‍ കണ്ടതാണ്. പെട്ടെന്ന് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നത് തന്നെയാണ് രാജ്യത്തിന് ഭീഷണി. ആരോഗ്യമേഖല തകരാന്‍ അത് വഴിയൊരുക്കും….’- അദ്ദേഹം പറയുന്നു.

വൈറസിലെ ജനിതകവ്യതിയാനങ്ങളെ കുറിച്ച് പഠിക്കാന്‍ പ്രത്യേകസംവിധാനങ്ങള്‍ രാജ്യത്ത് ഒരുങ്ങേണ്ടതുണ്ടെന്നും ജാഗ്രതയോടെ മുന്നോട്ട് നീങ്ങിയാല്‍ മൂന്നാം തരംഗത്തെ ലഘൂകരിക്കാന്‍ ശ്രമിക്കാമെന്നും ഡോ. ഗുലേരിയ ഓര്‍മ്മിപ്പിക്കുന്നു. ഇതിനിടെ വാക്‌സിനേഷനില്‍ ഒരു ഡോസിന് ശേഷം രണ്ടാം ഡോസിലേക്ക് എടുക്കുന്ന ദൂരം ആവശ്യമെങ്കില്‍ പുനപരിശോധിക്കാവുന്നതേ ഉള്ളൂ എന്ന അഭിപ്രായവും അദ്ദേഹം പങ്കുവച്ചു

.