Header 1 = sarovaram
Above Pot

തൃശ്ശൂര്‍ ജില്ലയില്‍ 1422 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.03%

തൃശ്ശൂര്‍ : ജില്ലയില്‍ ശനിയാഴ്ച്ച (19/06/2021) 1422 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 935 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,521 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 109 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,60,819 ആണ്. 2,48,747 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.03% ആണ്.

Astrologer

ജില്ലയില്‍ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 1404 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 ആള്‍ക്കും, 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, കൂടാതെ ഉറവിടം അറിയാത്ത 05 ആള്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 94 പുരുഷന്‍മാരും 110 സ്ത്രീകളും പത്ത് വയസ്സിനു താഴെ 50 ആണ്‍കുട്ടികളും 46 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

  1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 170
  2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍- 863
  3. സര്‍ക്കാര്‍ ആശുപത്രികളില്‍ – 288
  4. സ്വകാര്യ ആശുപത്രികളില്‍ – 328
  5. വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ – 992

കൂടാതെ 6,458 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
961 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 415 പേര്‍ ആശുപത്രിയിലും 546 പേര്‍ വീടുകളിലുമാണ്.
11,818 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 6,425 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 5,216 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 177 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 19,15,596 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്റ് ഡോസ്

  1. ആരോഗ്യപ്രവര്‍ത്തകര്‍ – 46,704 – 39,357
  2. മുന്നണി പോരാളികള്‍ – 37,669 – 24,567
  3. 45 വയസ്സിന് മുകളിലുളളവര്‍ – 6,40,136 – 1,35,570
  4. 18-44 വയസ്സിന് ഇടയിലുളളവര്‍ 1,13,071 – 462

ആകെ 8,37,580 1,99,956

Vadasheri Footer