ലോക്ക് ഡൗൺ പിൻ വലിച്ചെങ്കിലും അയയാതെ ഗുരുവായൂർ ദേവസ്വം
ഗുരുവായൂർ : സംസ്ഥാനത്ത് ലോക്ക് ഡൗൺ പിൻ വലിച്ചെങ്കിലും അയയാതെ ഗുരുവായൂർ ദേവസ്വം . ആരധനാലയങ്ങളിൽ ആളുകളെ പ്രവേശിപ്പിക്കരുതെന്ന് മാത്രമാണ് സർക്കാർ പറയുന്നത് . ആരാധനാലയങ്ങളുടെ സമീപത്ത് കൂടെ വഴി നടക്കരുതെന്നോ കച്ചവട സ്ഥാപനങ്ങൾ തുറക്കരുതെന്നോ സർക്കാർ പറയുന്നില്ല . എന്നിട്ടും ദേവസ്വം മാർക്കട മുഷ്ടി കാണിക്കുകയാണെന്ന് പരിസര വാസികൾ പറയുന്നത് .
ബിവറേജ് വിൽപന ശാലയിലും , ബാറിലും ഇല്ലാത്ത കോവിഡ് ബാധ യാണ് ഗുരുവായൂർ ക്ഷേത്ര നടയിൽ ഉള്ളതെന്നാണ് ദേവസ്വം ഭരണാധികാരികളുടെ നിലപാട് . ക്ഷേത്ര നടയിൽ വെച്ച ഭണ്ഡാരത്തിൽ വഴിപാട് പണം നിക്ഷേപിക്കാൻ എത്തിയ ആളെ പോലും തടഞ്ഞു എന്നാണ് അറിയുന്നത് . . ഇങ്ങനെ അടച്ചിടുന്നത് അനധികൃത മരം വെട്ടലും അനധികൃത നിർമാണവും ആരും കാണാതെ നടത്തുന്നതിന് വേണ്ടിയാണെന്നാണ് എന്നാണ് പരിസ്ഥിതി സ്നേഹികൾ ആരോപിക്കുന്നത്