Madhavam header
Above Pot

പെട്രേൾ വില വർദ്ധനവിനെതിരെ കോൺഗ്രസ് (എസ്) ധർണനടത്തി

ഗുരുവായൂർ : പെട്രേൾ ഡീസൽ വില വർദ്ധനവിനെതിരെ കോൺഗ്രസ് (എസ്) സംസ്ഥാന വ്യാപകമായി കേന്ദ്ര ഗവർമെൻ്റ് ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ പരിപാടി നടത്തുന്നതിൻ്റെ ഭാഗമായി കോൺഗ്രസ്സ് – എസ് ഗുരുവായൂർ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധധർണ കോൺഗ്രസ് -എസ് ജില്ലാസെക്രട്ടറി .വി ടി മായാമോഹനൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്പ്രസിഡന്റ്‌ അനൂപ് പെരുമ്പിലാവിൽ അധ്യക്ഷനായിരുന്നു.മഹിളാ കോൺഗ്രസ് -എസ് തൃശൂർ ജില്ലാ പ്രസിഡന്റ്‌ അജിത ഗോപാലകൃഷ്ണൻ,യൂത്ത് കോൺഗ്രസ്-എസ് പ്രവർത്തകരായ ബിജിത,അമൽ തുടങ്ങിയവർ പങ്കെടുത്തു…

ചാവക്കാട് പോസ്റ്റ്‌ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധധർണ കോൺഗ്രസ് -എസ് ജില്ലാസെക്രട്ടറിയും,സംസ്ഥാന നിർവാഹകസമിതി അംഗവുമായ.പി കെ സൈതാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്പ്രസിഡന്റ്‌ അനൂപ് പെരുമ്പിലാവിൽ അധ്യക്ഷനായിരുന്നു.യൂത്ത് കോൺഗ്രസ് -എസ് നേതാക്കളായ ജയകൃഷ്ണൻ എസ് ടി,നീരജ് താമരയൂർ, നൗഷാദ് ഒരുമനയൂർ തുടങ്ങിയവർ പങ്കെടുത്തു…

Vadasheri Footer