ജില്ലയില്‍ 1359 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.28%

Above Post Pazhidam (working)


തൃശ്ശൂര്‍ : ജില്ലയില്‍ വ്യാഴാഴ്ച്ച 1359 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1254 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം  10,070 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 86 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,50,258 ആണ്. 2,38,713 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.28% ആണ്.

Poonthanam

Vasudev Inn


        ജില്ലയില്‍ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 1347 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 ആള്‍ക്കും, 07 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, കൂടാതെ ഉറവിടം അറിയാത്ത 02 ആള്‍ക്കും രോഗബാധ   ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 94 പുരുഷന്‍മാരും 109 സ്ത്രീകളും         പത്ത് വയസ്സിനു താഴെ 67 ആണ്‍കുട്ടികളും 53 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ – 


1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 2192. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 7223. സര്‍ക്കാര്‍ ആശുപത്രികളില്‍ – 2984. സ്വകാര്യ ആശുപത്രികളില്‍ – 4045. വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 1221
കൂടാതെ 5,847 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.         1465 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 406 പേര്‍ ആശുപത്രിയിലും  1059 പേര്‍ വീടുകളിലുമാണ്. 
9,518 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 5,242 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 4,090 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 186 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 18,35,712  സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

First Paragraph Jitesh panikar (working)

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

Rugmani 700-200

വിഭാഗം        ഫസ്റ്റ് ഡോസ്     സെക്കന്‍റ് ഡോസ്.

ആരോഗ്യപ്രവര്‍ത്തകര്‍       46,525                 38,9372.

മുന്നണി പോരാളികള്‍ 37,549              24,0953.

45 വയസ്സിന് മുകളിലുളളവര്‍       6,06,798       1,16,1384

. 18-44 വയസ്സിന് ഇടയിലുളളവര്‍  70,224               290 

ആകെ  7,61,096        1,79,460