ഗുരുവായൂരിൽ”കരുതൽ ” പദ്ധതിക്ക് തുടക്കമായി
ഗുരുവായൂർ: മഴക്കാല രോഗങ്ങൾ തടയുന്നതിനായി നടപ്പിലാക്കുന്ന
” കരുതൽ ” പദ്ധതിക്ക് തുടക്കമായി ജൂൺ 4 , 5 , 6 തിയ്യതികളിലായി നടക്കുന്ന പരിപാടിയുടെ നഗരസഭ തല ഉദ്ഘാടനം നഗര സഭ അധ്യക്ഷൻ എം കൃഷ്ണ ദാസ് നഗരസഭ ബയോപാർക്കിൽ നിർവ്വഹിച്ചു .
ആരോഗ്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ എ.എസ്.മനോജ്,വാർഡ് കൗൺസിലർ സിന്ധു ഉണ്ണി,നഗരസഭ സെക്രട്ടറി പി എസ് ഷിബു , ഹെൽത്ത് സൂപ്പർ വൈസർ ഇൻ ചാർജ് പി പി മോഹനൻ , ഹെൽത്ത് ഇൻസ്പെക്ടർമാരായ പി പി പ്രകാശൻ , സി കെ രജിത് കുമാർ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ എസ് പ്രദീപ് , വിഷ്ണു എന്നിവർ സന്നിഹിതരായി .
5 , 6 തിയ്യതികളിൽ പൊതു ഇടങ്ങളുടെ ശുചീകരണം നടക്കും .