Above Pot

5 ജി, ജൂഹി ചൗളക്ക്​ 20 ലക്ഷം പിഴയിട്ട് ഡൽഹി ഹൈകോടതി

ന്യൂഡൽഹി: ഇന്ത്യയിൽ 5 ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിനെതിരെ നടി ജൂഹി ചൗള നൽകിയ ഹരജി ഡൽഹി ഹൈകോടതി തള്ളി. നടിയുടെയും കൂട്ടാളികളുടെയും നീക്കം പബ്ലിസിറ്റി സ്റ്റണ്ടാണെന്നാരോപിച്ച കോടതി 20 ലക്ഷം രൂപ പിഴ ചുമത്തി. മാധ്യമങ്ങളിലൂടെ പ്രശസ്​തി ലഭിക്കാൻ ഉ​േദ്ദശിച്ചാണ്​ നടി കോടതിയെ സമീപിച്ചതെന്ന്​ ജഡ്​ജി വ്യക്തമാക്കി. വസ്തുതകളെക്കുറിച്ച് യാതൊരു അറിവുമില്ലാതെ ഹരജിയിൽ അനാവശ്യവും നിസ്സാരവുമായ കാര്യങ്ങളാണ്​ കുത്തിനിറച്ചതെന്നും വിധിപ്രസ്​താവത്തിൽ പറഞ്ഞു.

First Paragraph  728-90

കോവിഡ്​ സാഹചര്യത്തിൽ നടന്ന വെർച്വൽ വാദം കേൾക്കലിന്‍റെ ലിങ്ക്​ നടി സോഷ്യൽ മീഡിയയിൽ പോസ്റ്റ്​ ചെയ്​തതിനെയും കോടതി രൂക്ഷമായി വിമർശിച്ചു. ഈ ലിങ്കിലൂടെ പ്രവേശിച്ച അജ്​ഞാതർ, കോടതി വാദം കേൾക്കുന്നതിനിടെ സിനിമാ പാട്ടുപാടി അലോസരം സൃഷ്​ടിച്ചിരുന്നു. ഇന്ത്യയിൽ 5ജി സേവനം തുടങ്ങുന്നത്​ ആളുകളുടെ ആരോഗ്യത്തിന്​ പ്രശ്​നം സൃഷ്​ടിക്കുമെന്നാരോപിച്ചാണ്​ ജൂഹി ചൗളയും വീരേഷ് മാലിക്, ടീന വച്ചാനി എന്നിവരും കോടതിയെ സമീപിച്ചത്​. റേഡിയോ ഫ്രീക്വന്‍സി റേഡിയേഷനെതിരേ അവബോധം സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന നടി, 5ജി നടപ്പാക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതിയിയിലാണ്​ ഹരജി ഫയൽ ചെയ്​തത്​.

വയർലെസ്​ സാ​ങ്കേതികവിദ്യ സൃഷ്​ടിക്കുന്ന ആരോഗ്യപ്രശ്​നങ്ങളെ കുറിച്ച്​ കാര്യമായ പഠനങ്ങൾ നടന്നിട്ടില്ലെന്നും ഇത്​ ആരോഗ്യത്തിന്​ ഹാനികരമാണെന്നാണ്​​ പൊതുവിലുള്ള വിലയിരുത്തലെന്നും​ ജൂഹി ചൗള ഹരജിയിൽ പറഞ്ഞിരുന്നു. 5 ജി യാഥാർത്ഥ്യമായാൽ ഭൂമിയിൽ മനുഷ്യരും മൃഗങ്ങളും പക്ഷികളും പ്രാണികളും സസ്യങ്ങളും അതിന്‍റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും. നിലവിലുള്ളതിന്‍റെ 10 മുതൽ 100 ​​മടങ്ങ് വരെ അളവിൽ റേഡിയോ വികിരണം വർധിക്കുമെന്നും ഇവർ ഹരജിയിൽ പറഞ്ഞിരുന്നു.