Madhavam header
Above Pot

തൃശൂരിലെ ശക്തൻ മാർക്കറ്റ്ചൊവ്വാഴ്ച മുതൽ തുറക്കും.

തൃശൂർ: ജില്ലയിലെ ഏറ്റവും വലിയ മാർക്കറ്റ് ആയ ശക്തൻ മാർക്കറ്റ് തുറന്ന് പ്രവർത്തിക്കാൻ തീരുമാനം. ജില്ലയിലെ മന്ത്രിമാരുടെയും എം.എൽ.എ, കളക്ടർ, മേയർ എന്നിവരുടെ സാനിധ്യത്തിൽ ചേർന്ന വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ചൊവ്വാഴ്ച മുതൽ ശക്തൻ മാർക്കറ്റ് തുറക്കും.


കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുലർച്ചെ ഒന്ന് മുതൽ രാവിലെ എട്ട് വരെ വരെ മൊത്തവ്യാപര കടകൾക്കും രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 വരെ ചില്ലറ വ്യപാരശാലകൾ പ്രവർത്തിക്കാനുമാണ് അനുമതി. മാർക്കറ്റിലെ മീൻ, ഇറച്ചി കടകൾ തിങ്കൾ, ബുധൻ ശനി ദിവസങ്ങളിൽ മാത്രം പ്രവർത്തിക്കണം. നാളെ വ്യാപാരികൾക്കും തൊഴിലാളികൾക്കും ആന്റിജൻ പരിശോധന നടത്തും. നഗരത്തിലെ മറ്റ് മാർക്കറ്റുകളും ചൊവ്വാഴ്ച മുതൽ തുറക്കും.

Astrologer

കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് വ്യാപാരി സംഘടനകൾക്ക് യോഗം നിർദ്ദേശം നൽകി. ആഴ്ചകളായി കടകൾ അടച്ചിട്ടതിനെ തുടർന്ന് വ്യാപാരികളും തൊഴിലാളികളും പ്രതിസന്ധിയിലായിരുന്നു. വ്യാപാരികൾ പ്രതിഷേധത്തിലുമെത്തിയിരുന്നു. ഇതേ തുടർന്നാണ് മാർക്കറ്റ് പ്രവർത്തിപ്പിക്കുന്നതിന് അടിയന്തര യോഗം ചേർന്നത്

Vadasheri Footer