Header 1 vadesheri (working)

ജില്ലയിലെആശാ പ്രവർത്തകർക്ക് സഹായവുമായി എം.പീസ് കോവിഡ് കെയർ

Above Post Pazhidam (working)

ഗുരുവായൂർ : കോവിഡ് മഹാമാരിയിൽ അർപ്പണ ആശ്വാസ രക്ഷകരായി പ്രവർത്തിച്ച് പോരുന്ന ഗുരുവായൂർ നഗരസഭയിലെ 15 വാർഡുകളിലെ ആശാ വർക്കർമാർക്ക് ടി.എൻ.പ്രതാപൻ എം.പീസ് കോവിഡ് കെയറിൻ്റെ നേതൃത്വത്തിൽ ആശ്വാസ സഹായ വിതരണം നടത്തി. എം.പീസ് കെയറിൻ്റെ ആശാ പ്രവർത്തകർക്കുള്ള സാന്ത്വന സഹായ വിതരണത്തിൻ്റെ ജില്ലാതല ഉൽഘാടനമാണ് ഗുരുവായൂരിൽ നിർവഹിച്ചത്. പച്ചക്കറി അടക്കം ഭക്ഷ്യവിഭവങ്ങളുടെ വിപുലമായ കിറ്റ്, മാസ്ക്ക്, കയ്യുറകൾ, സാനിറെറസർ, എന്നിവകളടങ്ങിയ കിറ്റുകളാണ് മണ്ഡലത്തിലെ മുഴുവൻ വാർഡുകളിലെ ആശാ വർക്കർമാർക്കു് ആദ്യഘട്ടമായി നൽകിയത് .

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

ഗരുവായൂർ മണ്ഡലം എം.പീസ് കോഡിനേറ്ററും, കോൺഗ്രസ്സ് പ്രസിഡണ്ടുമായ ഒ.കെ.ആർ മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ ച്ചേർന്ന സദസ്സ് ടി.എൻ.പ്രതാപൻ എം.പീഉൽഘാടന കർമ്മം നിർവഹിച്ച് വിതരണവുംനടത്തി.. പ്രതിബദ്ധതയോടെ ത്യാഗം ചെയ്ത് രോഗികൾക്ക് രക്ഷയും, സംരക്ഷകരുമാകുന്ന ആശാ വർക്കർമാരുടെ സേവന നിഷ്ഠമാക്കുന്ന പ്രവർത്തനങ്ങൾക്ക് നൽകി വരുന്ന 6000 രൂപ ( ഓണറേറിയം) തുലോം പരിമിതമാണെന്നും, കാലാനുസൃതമായി വേതനം വേണ്ട രീതിയിൽ വർദ്ധിപ്പിയ്ക്കണമെന്നും ഇക്കാര്യം ചൂണ്ടികാട്ടി മുഖ്യമന്ത്രിയ്ക്കും, വകുപ്പ് മന്ത്രിയ്ക്കും കത്ത് നൽകുമെന്നും , അടുത്ത പാർലിമെൻ്റ് സമ്മേളനത്തിൽ ഇക്കാര്യം അവതരിപ്പിക്കുമെന്നും ഉൽഘാടന പ്രസംഗത്തിൽ എം.പി അഭിപ്രായപ്പെട്ടു.

മഹാമാരിയ്ക്കെതിരായി എല്ലാം മറന്ന് പോരാടുന്ന സഹോദരിമാരുടെ കർത്തവ്യ ബോധം ആരും കണ്ടില്ലെന്ന് നടിക്കരുതെന്നും തൃശൂർ ജില്ലയിലെ മുഴുവൻ ആശാവർക്കർമാക്കും ഇത്തരത്തിൽ സഹായം ഉറപ്പ് വരുത്തുമെന്നും എം.പി.അറിയിച്ചു.നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ തൻ്റെ ഒരു മാസത്തെ ഓണറേറിയം തുക എം.പീസ് കെയർ പ്രവർത്തനങ്ങൾക്കായി ചടങ്ങിൽ എം.പിയ്ക്ക് നൽകി. യോഗത്തിൽ കൗൺസിലർമാരായ കെ.പി.എ.റഷീദ്, സി.എസ്.സൂരജ്, വി.കെ.സുജിത്ത്, രേണുകശങ്കർ, എംപീസ് ബ്രിഗേഡുകളായ രഞ്ജിത്ത് പാലിയത്ത്, വി.എസ്.നവനീത്, സിൻ്റോതോമസ്, പ്രതീഷ്ഒടാട്ട്, ബാബുസോമൻ, ക്യഷ്ണദാസ് പൈക്കാട്ട്, ജയൻ മനയത്ത്, എന്നിവർ സംസാരിച്ചു