Above Pot

ജില്ലയിൽ കോവാക്സിൻ രണ്ടാം ഡോസ് 27 മുതൽ നൽകി തുടങ്ങും: ഡി. എം. ഒ

ഗുരുവായൂർ : കോവാക്സിൻ ഒന്നാം ഡോസ് എടുത്തവർ ആശങ്ക പെടേണ്ട എന്നും രണ്ടാംഡോസ് വാക്സിൻ 27 മുതൽ നൽകി തുടങ്ങുമെന്നും ഡി എം ഒ അറിയിച്ചു . രണ്ടാം ഡോസ് വാക്സിൻ എടുക്കേണ്ടവരെ നേരിട്ട് വിളിച്ചു അറിയിക്കുമെന്നും ഡി എം ഒ കൂട്ടിച്ചേർത്തു. ആയിരകണക്കിന് ആളുകൾ ആണ് ഒന്നാം ഡോസ് എടുത്ത് രണ്ടാം ഡോസിനായി ജില്ലയിൽ കാത്തിരിക്കുന്നത്. ഗുരുവായൂരിൽ ഐ എം എ യുടെ നേതൃത്വത്തിൽ നടത്തിയ മെഗാ ക്യാമ്പിൽ കോവാക്സിൻ ഒന്നാം ഡോസ് നൽകിയിരുന്നു . കോവാക്സിൻ ആദ്യ ഡോസ് വാക്സിൻ എടുത്ത് 28 മുതൽ 42 ദിവസങ്ങൾക്കുള്ളിൽ രണ്ടാം ഡോസ് എടുക്കണമെന്ന് കോവാക്സിൻ കമ്പനി തന്നെ വ്യക്ത മാക്കിയിരുന്നു .

First Paragraph  728-90

Second Paragraph (saravana bhavan

ഏപ്രിൽ 16 നാണ് ഐ എം എ യുടെ ഗുരുവായൂർ ഘടകം ഗുരുവായൂർ ജനസേവ ഫോറത്തിന്റെ സഹകരണത്തോടെ പിഷാരടി സമാജം ഹാളിൽ 45 വയസുമുതൽ 60 വയസ് വരെ യുള്ളവർക്കായി മെഗാ വാക്സിൻ ക്യാമ്പ് സംഘടിപ്പിച്ചത് .അഞ്ഞൂറോളം പേരാണ് ക്യാമ്പിൽ പങ്കെടുത്ത് ആദ്യ ഡോസ് വാക്സിൻ എടുത്തത് . എന്നാൽ സർക്കാർ 18മുതൽ 45 വയസു വരെയുള്ളവർക്കുള്ള വാക്സിൻ വിതരണം ആരംഭിച്ചതോടെ കോവിഡ് പോർട്ടലിൽ 45 വയസ് കഴിഞ്ഞ വർക്ക് പേര് രജിസ്റ്റർ കഴിയാത്ത സ്ഥിതിയായി .ഇതോടെ കോവാക്സിന്റെ ഒന്നാം ഡോസ് എടുത്തവർ ആശങ്കയിൽ ആയിരുന്നു . കോവാക്സിൻ സ്റ്റോക്ക് ഇല്ല എന്ന മറുപടിയാണ് എല്ലാ ഹെൽത്ത് സെന്റർ അധികൃതരും ഇത് വരെ പറഞ്ഞിരുന്നത്