ഗുരുവായൂർഅഴുക്ക്ചാൽ പദ്ധതി അതിവേഗത്തിൽ കമ്മീഷൻ ചെയ്യും : എൻ. കെ.അക്ബർ
തീർത്ഥാടന നഗരമെന്ന ഖ്യാതി നിലനിർത്തുന്ന രീതിയിൽ ഗുരുവായൂരിന് പ്രത്യേകം മാസ്റ്റർ പ്ലാൻ തയ്യാറാക്കി വികസനം നടപ്പിലാക്കും .നിയുക്ത എം.എൽ.എ എൻ .കെ അക്ബർ. ഗുരുവായൂരിൻ്റെ ചിരകാല സ്വപ്നമായ റെയിൽവെ മേൽപ്പാലം സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും എം.എൽ.എ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അഴുക്ക്ചാൽ പദ്ധതി അവസാന ഘട്ടത്തിലാണ് അതിവേഗത്തിൽ പദ്ധതി കമ്മീഷൻ ചെയ്ത് പ്രവർത്തന സജ്ജമാക്കും.
മണ്ഡലത്തിലെ ടൂറിസ സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന രീതിയിൽ വികസനം നടപ്പിലാക്കും ,
റോഡുകൾ മികച്ച നിലവാരത്തിലാക്കും. ചാവക്കാട് മമ്മിയൂർ റോഡ് വീതി കൂട്ടും. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും കോളനികളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും പദ്ധതി തയ്യാറാക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ പോരായ്മ പരിഹരിക്കുന്നതിന് പ്രാധാന്യം നൽകും. ചാവക്കാട് താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി മാറ്റുമെന്നും, രാമച്ച കൃഷിയെ വ്യാവസായിക രീതിയിൽ കൊണ്ടു വരുന്നതിനുള്ള ശ്രമം നടത്തുകയും ചെയ്യുമെന്നും എൻ.കെ അക്ബർ പറഞ്ഞു.ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസും വാർത്താ സമ്മേള്ളനത്തിൽ പങ്കെടുത്തു