Post Header (woking) vadesheri

ആർ ആർ ടി വളൻ്റിയർക്ക് പിഴ ചുമത്തിയ പോലീസ് നടപടിയിൽ പ്രതിഷേധം

Above Post Pazhidam (working)

ഗുരുവായൂർ : കോവിഡ് ബാധിതർക്ക് സേവനം ചെയ്യുന്ന ആർ ആർ ടി വളൻ്റിയർക്ക് സഞ്ചാരസ്വാതന്ത്ര നിഷേധി ക്കു കയും, പിഴ ചുമത്തുകയും ചെയ്ത പോലീസ് നടപടിയിൽ ഗുരുവായൂർ കോൺഗ്രസ്സ് പ്രതിഷേധിച്ചു . കോവിഡ് മഹാമാരിയിൽ ജനങ്ങൾ സഹായഹസ്തംആർ ആർ ടി വളൻ്റിയർമാരിൽ നിന്നു് വേണം സ്വീകരിക്കേണ്ടത് എന്ന് അധികാരവൃന്ദം ആവർത്തിച്ച് ആവശ്യപ്പെടുമ്പോൾ ഇത്തരത്തിൽ ഗുരുവായൂർ നഗരസഭ -23- വാർഡിലെ ആർ ആർ ടി വളൻ്റിയറായി സേവനമനുഷ്ഠിയ്ക്കുന്ന സുബൈർ എന്ന പ്രവർത്തകൻ വാർഡിലെ വീട്ടുകാ രുടെ ആവശ്യത്തിനായി സാധനങ്ങൾ വാങ്ങി നൽകു വാൻ പോകുമ്പോൾ തടഞ്ഞു് നിർത്തി പിഴ അടപ്പിച്ച കണ്ടാണശ്ശേരി പോലീസിൻ്റെ രാഷ്ട്രീയ പ്രേരിതമായ നടപടിയിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിക്ഷേധിച്ചു .

Ambiswami restaurant

സത്യ വാങ്‌ മൂലം കയ്യിൽ ഇല്ല എന്ന് പറഞ്ഞാണ് പോലീസ് പിഴ ചുമത്തിയത് . ഓരോ വീട്ടുകാർക്ക് വേണ്ടിയും പുറത്തിറങ്ങുമ്പോൾ ഓരോ സത്യാ വാങ് മൂലം കയ്യിൽ കരുതണം എന്ന പോലീസിന്റെ ചിന്താഗതി പ്രകൃതമാണ് .ഇത് ആർ ആർ ടി വളണ്ടിയർമാരെ അവരുടെ സേവന പ്രവർത്തനങ്ങളിൽ നിന്നും പിൻ മാറ്റുന്നതും അത് വഴി രോഗ ബാധിതരെ കൂടുതൽ ബുദ്ധിമുട്ടിലേക്ക് എത്തിക്കുന്നതുമാണ്. വളൻറിയർമാരുടെ സേവനം പല സ്ഥലത്തും വേണ്ട രീതിയിൽ ലഭിച്ചില്ലെന്ന പരാതികൾക്കിടയിൽ നിസ്ഥാർത്ഥ സേവകനായി എന്നും ജനങ്ങളോടൊപ്പം പ്രവർത്തിച്ച് പോരുന്നവരെ ഇത്തരത്തിൽ തികച്ചും നിരുത്തരപരമായി നടപടികൾ സ്വീകരിക്കുന്നത് പ്രതിക്ഷേധാർഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

Second Paragraph  Rugmini (working)

ഇത് സംബന്ധിച്ച് മേലധികാരികൾക്ക് പരാതി നൽകുവാനും തീരുമാനിച്ചു, പ്രസിഡൻ്റ് ഒ.കെ.ആർ. മണികണ്ഠൻ അധ്യക്ഷനായി, കെ.പി.എ.റഷീദ്, പ്രിയരാജേന്ദ്രൻ, പ്രതീഷ് ഒടാട്ട്, കൃഷ്ണദാസ് പൈക്കാട്ട്, മിഥുൻ പൂകൈതക്കൽ എന്നിവർ ഓൺ ലൈൻ യോഗത്തിൽ സംസാരിച്ചു.

Third paragraph