മലപ്പുറം: മലപ്പുറം പുറത്തൂരില്‍ കൊവിഡ് രോഗി മരിച്ചത് വെന്റിലേറ്റർ സൗകര്യം കിട്ടാത്തത് കൊണ്ടെന്ന് സ്ഥിരീകരിച്ച് ഡോക്ടർ. വെന്റിലേറ്റർ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്ന് ശനിയാഴ്ച തന്നെ ബന്ധുക്കളെ അറിയിച്ചിരുന്നു. ജില്ലാ കൺട്രോൾ റൂമിലും ഇക്കാര്യം ഡോക്ടർമാർ അറിയിച്ചിരുന്നുവെന്ന് ഡോക്ടർ മുജീബ് റഹ്മാൻ മാധ്യമങ്ങളോട് പറഞ്ഞു.
രോഗികളുടെ ബന്ധുക്കൾ സമൂഹമാധ്യമങ്ങളിലും വെന്റിലേറ്റർ സൗകര്യത്തെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. വെന്റിലേറ്റർ സൗകര്യം കിട്ടാത്തതോടെ ഇന്നലെ രാത്രി നില വഷളാവുകയും പിന്നാലെ രോഗി മരിക്കുകയുമായിരുന്നുവെന്നും വളാഞ്ചേരി സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ മുജീബ് റഹ്മാൻ പറഞ്ഞു. കോവിഡ് ബാധിതയായി ഫാത്തിമ (80)യെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ .കഴിഞ്ഞ 10-ാം തിയ്യതിയാണ് പ്രവേശിപ്പിച്ചത് .
ഇവർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെയും വെൻറിലേറ്ററിനായി സഹായം തേടിയിരുന്നു. മൂന്ന് ദിവസമായി മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിലെ പലയിടത്തും വെൻറിലേറ്ററിനായി അന്വേഷിച്ചെങ്കിലും കിട്ടിയില്ല എന്നാണ് ആരോപണംഅതേസമയം വെന്‍റിലേറ്റര്‍ കിട്ടാതെയാണ് മരിച്ചതെന്ന് ആദ്യം പരാതി ഉയര്‍ത്തിയ ബന്ധുക്കള്‍ വിഷയം വാര്‍ത്ത വന്നതോടെ മതിയായ ചികില്‍സ കിട്ടിയെന്ന് പറഞ്ഞ് രംഗത്തെത്തുകയായിരുന്നു.
,