Above Pot

ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ പാലമരം കടപുഴകി വീണു

First Paragraph  728-90

ഗുരുവായൂര്‍: തിരുവെങ്കിടാചലപതി ക്ഷേത്രത്തിന് മുന്നില്‍ നിന്നിരുന്ന ഒന്നര നൂറ്റാണ്ട് പഴക്കമുള്ള പാലമരം കടപുഴകി വീണു. ഇന്നലെ രാത്രി പത്തോടെ റോഡിന്റെ ഭാഗത്തേക്കാണ് മരം കടപുഴകി വീണത്. പാലമരത്തിന് സമീപമുണ്ടായിരുന്ന കല്‍വിളക്ക് തകര്‍ന്നു. ക്ഷേത്രത്തിന്റെ മതിലിനും കേട് പറ്റി. ലോക്ക്ഡൗണ്‍ ആയതിനാല്‍ ഈ സമയത്ത് ആരും പരിസരത്ത് ഉണ്ടായിരുന്നില്ല.

Second Paragraph (saravana bhavan

കാലപഴക്കമുള്ളത് കാരണം ആറ് വര്‍ഷം മുന്‍പ് പീച്ചി വനഗവേഷണത്തിലെ വിദഗ്ദ്ധരെ കൊണ്ട് വന്ന് പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് കരിങ്കല്‍ തറ കെട്ടി സംരക്ഷിച്ചിരുന്നതാണ്. ദശാബ്ദ്ധങ്ങള്‍ക്ക് മുന്‍പ് അയിത്തം നിലനിന്നിരുന്ന കാലത്ത് ക്ഷേത്രത്തിലെത്തുന്ന അയിത്ത ജാതിക്കാര്‍ക്ക് പാലമരം വരെ മാത്രമേ പ്രവേശിക്കാന്‍ അനുവാദം ഉണ്ടായിരുന്നുള്ളൂ എന്ന് പഴമക്കാര്‍ പറയുന്നു. കടപുഴകിയ പാലമരം വെട്ടിമാറ്റി. കടപുഴകിയ സ്ഥാനത്ത് പുതിയ മരം വച്ച് പിടിപ്പിക്കുമെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു.