Header 1 vadesheri (working)

അഞ്ച് മാസം മുമ്പ് ചാലക്കുടി പുഴയില്‍ വീണ കണ്ടെയ്‌നര്‍ ലോറി പുറത്തെടുത്തു

Above Post Pazhidam (working)

First Paragraph Rugmini Regency (working)

ചാലക്കുടി: അഞ്ച് മാസം മുന്‍പ് വീണ കണ്ടെയ്‌നര്‍ ലോറി ചാലക്കുടി പുഴയില്‍നിന്ന് പുറത്തെടുത്തു. രണ്ട് തവണ കയറ്റാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും വിജയിക്കാത്തതിനെ തുടര്‍ന്ന് ഉടമസ്ഥന്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. വലിയ ക്രെയിനുകളുടെയും ജെ.സി.ബിയുടെയും സഹായത്തോടെ രണ്ടര മണിക്കൂർ നീണ്ട ശ്രമത്തിലാണ് ലോറി പുഴയിൽ നിന്നും കയറ്റിയത്. രാവിലെ ആറോടെ തുടങ്ങിയ ശ്രമം ഒൻപതരയോടെയാണ് പൂർത്തിയായത്.

Second Paragraph  Amabdi Hadicrafts (working)

ഡിസംബര്‍ മൂന്നാം തീയതിയാണ് ചാലക്കുടി പുഴയില്‍ കണ്ടെയ്‌നര്‍ ലോറി വീണത്. ലോറി കിടക്കുന്നത് പുഴയുടെ ഒഴുക്കിനെ ബാധിച്ചിരുന്നു. കനത്ത മഴയുടെ സാഹചര്യത്തിൽ പ്രളയനുഭവമുള്ള ചാലക്കുടി മേഖലയിൽ പുഴയിൽ ഒഴുക്ക് തടസപ്പെടുത്തിയുള്ള ലോറിയുടെ കിടപ്പ് ആശങ്കയുണ്ടാക്കിയിരുന്നു. നേരത്തെ മൂന്ന് ക്രെയിനുകള്‍ ഉപയോഗിച്ച് ലോറി കയറ്റാന്‍ ശ്രമം നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

ചാലക്കുടിപ്പുഴയുടെ പാലത്തിന് മുകളില്‍ രണ്ട് ക്രെയിനുകള്‍ ഉപയോഗിച്ച് പാലത്തിന് കേടുപാട് സംഭവിക്കാതെ വാഹനം ഉയര്‍ത്തിയെടുക്കുക ശ്രമകരമായ ജോലിയായിരുന്നു. ദേശീയ പാതയില്‍ ഒരു ട്രാക്കിലൂടെ മാത്രം വാഹനങ്ങള്‍ കടത്തി വിട്ട് ഗതാഗതം നിയന്ത്രിച്ചാണ് പ്രവൃത്തി നടന്നത്.”