കോവിഡ് പോരാട്ടത്തിന് ‘നമ്മൾ ചാവക്കാട്ടുകാർ – ഒരാഗോള സൗഹൃദക്കൂട്ടിന്റെ’ കൈത്താങ്ങ്.
ചാവക്കാട്: കോവിഡ് – 19 വിരുദ്ധ പോരാട്ടത്തിൽ ‘നമ്മൾ ചാവക്കാട്ടുകാർ – ഒരാഗോള സൗഹൃദക്കൂട്ടിന്റെ’ കൈത്താങ്ങ്. ചാവക്കാട് മുൻസിപ്പാലിറ്റിയുടേയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ നടക്കുന്ന കോവിഡ് 19 വിരുദ്ധ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ‘നമ്മൾ ചാവക്കാട്ടുകാർ – ഒരാഗോള സൗഹൃദക്കൂട്ട് ‘ 15 കിടക്കകളടങ്ങുന്ന കട്ടിലുകൾ , ചാവക്കാട് താലൂക്ക് ആശുപത്രിയിലെ കോവിഡ് സെന്ററിലേക്ക് കൈമാറി. സംഘടനയുടെ ഒമാൻ ഘടകത്തിന്റെ സെക്രട്ടറിയായിരുന്ന ഉണ്ണി മോന്റെ ( ഉണ്ണി ആർട്സ് ) സ്മരണാഞ്ജലിയായിആണ് കട്ടിലുകൾ നൽകിയത്
കോവിഡ് മാനദണ്ഡങ്ങൾ മാനിച്ചു നടന്ന ലളിതമായ ചടങ്ങിൽ ചാവക്കാട് മുൻസിപ്പൽ ചെയർപേഴ്സൺ ഷീജ പ്രശാന്ത് , നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ചാവക്കാട് ചാപ്റ്റർ പ്രസിഡന്റ് ബാബുരാജ്, ജനറൽ സെക്രട്ടറി റസാഖ് അറക്കൽ, കോർഡിനേറ്റർ സി.എം, ജെനീഷ്. വിവിധ ഘടകങ്ങളുടെ ഭാരവാഹികളായ മുബാറക് ഇമ്പാർക്, അഭിരാജ് പൊന്നരാശ്ശേരി, മുഹമ്മദു ണ്ണി, കെ കെ മധുസൂദനൻ ആശുപത്രി സുപ്രണ്ട്. ഡോ.ശ്രീജ പി. കെ, മുൻസിപ്പൽ സെക്രട്ടറി കെ. വി വിശ്വനാഥൻ, തുടങ്ങിയവർ പങ്കെ.ടുത്തു