Above Pot

പാനൂരിൽ ആരാച്ചാർമാർ ഉള്ളപ്പോൾ കെ.ആർ. മീര ​എന്തിനാണ്​ കൊൽക്കത്തയിലെ ആരാച്ചാരെ കുറിച്ചെഴുതുന്നത് .കെ.എം. ഷാജി

First Paragraph  728-90

കൂത്തുപറമ്പ്​: പാനൂരിൽ ആരാച്ചാർമാർ ഉള്ളപ്പോൾ സാഹിത്യകാരി കെ.ആർ. മീര ​എന്തിനാണ്​ കൊൽക്കത്തയിലെ ആരാച്ചാരെ കുറിച്ചെഴുതുന്നതെന്ന്​ കെ.എം. ഷാജി എം.എൽ.എ. മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകത്തെ കുറിച്ച്​ സാംസ്‌കാരിക നായകർ മൗനം പാലിക്കുന്നതിനെ ഷാജി രൂക്ഷമായി വിമർശിച്ചു.

”കെ.ആർ മീര ആരാച്ചാർ എന്ന എന്ന പുസ്​തകമെഴുതിയ സാഹിത്യകാരിയാണത്രെ. ആ കെ.ആർ. മീര എന്തിനാണ് ​കൊൽക്കത്തയിലെ ആരാച്ചാരെ കുറിച്ചെഴുതുന്നത്? പാനൂരിൽ ആരാച്ചാരില്ലേ? ഇന്നലെ തൂങ്ങിയാടിയ മൃതശരീരം കണ്ടോ? ഒരാച്ചാർ കെട്ടിത്തൂക്കിയതാണത്​. എത്ര പേരെയാണ്​ ഈ മണ്ണിൽ ആരാച്ചാർമാർ ​കൊന്നുതള്ളിയത്​. പിണറായി വിജയനെന്ന ആരാച്ചാരെ മീരക്കറിയുമോ? പി. ജയരാജനെന്ന ആരാച്ചാരെ മീരക്കറിയുമോ?’ -ഷാജി ചോദിച്ചു.

സാഹിത്യകാരൻ ബെന്യാമിനെയും ഷാജി കടുത്തഭാഷയിൽ വിമർശിച്ചു. ‘വേറെയൊരു എഴുത്തുകാരനുണ്ട്. ആടുജീവിതമെഴുതിയ ബെന്യാമിൻ. ആടുജീവിതമെഴുതിയ ബെന്യാമിനിപ്പോൾ ജീവിച്ചു തീർക്കുന്നത് കഴുതയുടെ ജീവിതമാണ്. സി.പി.എമ്മിന്‍റെ വിഴുപ്പ് ചുമക്കുന്ന കഴുതയുടെ ജീവിതം. മിണ്ടാട്ടമില്ല. ചോരയൊലിക്കുന്ന കത്തിയുമായി നടക്കുന്ന കാപാലികന്മാർക്ക് ഓശാന പാടുന്ന ഇവനെ ആരാണ് സാംസ്‌കാരിക നായകനെന്ന് വിളിക്കുന്നത്?” -അദ്ദേഹം ചോദിച്ചു.

ഡാൻസ്​ കളിക്കാനുള്ള സ്വാതന്ത്ര്യത്തിന്​ വേണ്ടി ആവശ്യപ്പെടുന്ന പന്ന സാഹിത്യകാരൻമാർ വോട്ടുചെയ്യാനും ​െകാടിപിടിക്കാനുമുള്ള സ്വാതന്ത്ര്യത്തിന്​ വേണ്ടി മിണ്ടാത്തതെന്താണ്​. ജനങ്ങൾ വെറുക്കേണ്ടത്​ ​കൊലയാളികളെ മാത്രമല്ല, അക്രമത്തിന്‍റെ ഫാക്​ടറിയായ സി.പി.എമ്മിനെ കൂടിയാണ്​.

മൻസൂറിന്‍റെ കൊലപാതകികൾ സാമൂഹിക സേവകരുടെ ​കുപ്പായമിട്ട ചെന്നായകളാണ്​. അവരെക്കുറിച്ച്​ അത്യാവശ്യം നല്ല കാര്യങ്ങളൊക്കെ പറയാൻ ഉണ്ടകും. എന്നാൽ, ഒരുഭാഗത്ത്​ സൗമ്യതയുടെയും നന്മയുടെയും ചെറിയ വശങ്ങളുള്ള ഇവരൊക്കെ സി.പി.എമ്മിന്‍റെ ലേബലിലേക്ക്​ വരു​േമ്പാൾ കൊടുവാളെടുക്കുന്നവരായും മൃഗങ്ങളായും മാറുകയാണ്​. പി. ജയരാജന്‍റെ മകൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇടുമ്പോൾ മിനിറ്റിനുള്ളിൽ പതിനായിരക്കണക്കിന് ലൈക്ക് ആണ് വരുന്നത്. അരയിൽ കത്തിയും മടക്കിവെച്ച് പതിനായിരക്കണക്കിന് ആളുകൾ ഇരിപ്പുണ്ടെന്ന് എല്ലാവരും മനസിലാക്കണമെന്നും കെ.എം ഷാജി ചൂണ്ടിക്കാട്ടി.

മൻസൂർ കൊല്ലപ്പെട്ട ഏപ്രിൽ ആറ്​ മുസ്​ലിം ലീഗുകാർ മറക്കില്ല. അതുപോലെ സി.പി.എമ്മും എഴുതിവെച്ചോളൂ, ​ നിങ്ങളും ഈ ദിനം മറക്കില്ല. പുഴുത്ത പട്ടിയെ പോലെ ​േ​ലാകം നിങ്ങളെ ഓർക്കും. കേരളത്തിലെ തെരുവിൽനിന്ന്​ നിങ്ങളെ ജനം ആട്ടിയോടിക്കു​േമ്പാഴും അവരുടെ മനസ്സിൽ ഒരു ദയയും നിങ്ങളോടുണ്ടാവില്ല. അവിടേക്കാണ്​ പാർട്ടിയെ നിങ്ങൾ എത്തിക്കുന്നത്​.

കൂടിവന്നാൽ പ്രതികളെ പിടിക്കുകയാണ്​ ചെയ്യുക. പിടിച്ചാൽ തന്നെ അവർ ആഴ്ചക്കാഴ്ചക്ക്​ സെൻട്രൽ ജയിലിൽനിന്ന്​ ടൂർ വരാൻ റെഡിയായിരിക്കും. അവരുടെ വീട്ടി​ലെ കല്യാണം നടത്താൻ ഷംസീറിനെ പോലുള്ള പോങ്ങൻമാർ എം.എൽ.എമാരായി ഉണ്ടാകും. പിണറായി വിജയനെ പോലുള്ളവർ മുഖ്യമന്ത്രിമാരായും ഉണ്ടാകും. യഥാർഥ അന്വേഷണം നടത്തേണ്ടത്​ സി.പി.എമ്മിനെ കുറിച്ചും അവരുടെ ​കൊലപാതക മെഷിനറി​യെയും കുറിച്ചാണ്​. ​കൊല്ലാൻ വന്നവനെ മാത്രമല്ല, കൊല്ലിച്ചവനെയും പിടികൂടണം.

രാജ്യത്ത് കലാപങ്ങളുടെ സ്പോൺസർമാരായി ഒരു പാർട്ടിയുണ്ടെകിൽ അത് സി.പി.എമ്മാണെന്ന് അദ്ദേഹം പറഞ്ഞു. പാനൂർ കേസിൽ പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ ആവശ്യമായ നിയമപോരാട്ടം നടത്തുമെന്നും കെ.എം ഷാജി പറഞ്ഞു

Second Paragraph (saravana bhavan