ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ പത്ത് കോടി വേണ്ട,ദേവസ്വം സുപ്രീംകോടതിയെ സമീപിച്ചതിൽ വിശ്വാസികൾ കടുത്ത പ്രതിഷേധത്തിൽ
ഗുരുവായൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് രണ്ടുതവണയായി ഗുരുവായൂര്‍ ദേവസ്വം നല്‍കിയ പത്തുകോടി രൂപ തിരിച്ചടക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ ദേവസ്വം സുപ്രീംകോടതിയെ സമീപിച്ചതിൽ വിശ്വാസികൾ കടുത്ത പ്രതിഷേധത്തിൽ . മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരം മുഖേനെ ഹര്‍ജി സമര്‍പ്പിച്ചിരിയ്ക്കുന്നത്.
15 ലക്ഷം രൂപയാണ് ഫീസിനത്തിൽ നല്കിയതിന്നാണ് പുറത്ത് വരുന്ന വിവരം സുപ്രീം കോടതിയെ സമീപിക്കാൻ ഭരണ സമിതി ഫെബ്രുവരിയിൽ തീരുമാനം എടുത്തിരുന്നുവെങ്കിലും തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമെന്ന് ഭയന്ന് രഹസ്യമാക്കി വെച്ച് തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ തന്നെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു . ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് കടുത്ത എതിർപ്പ് രേഖപ്പടുത്തിയെങ്കിലും സ്ഥിരംഗത്തിന്റെ നിലപാടിനെ അവഗണിച്ചു സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
. ദേവസ്വം സ്വത്ത് ഗുരുവായൂരപ്പന്റേതാണെന്നും, ക്ഷേത്രസംബന്ധിയില്ലാത്തവയ്ക്ക് ആ പണം ചെലവഴിച്ചുകൂടായെന്നുമാണ് ഹൈക്കോടതി വിധി അടിവരയിടുന്നത്. ദേവസ്വത്തിന് നഷ്ടപ്പെട്ട പത്തുകോടിയ്ക്ക് പുറമെ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് നല്‍കേണ്ടി വരുന്നതും ശ്രീഗുരുവായൂരപ്പന്റെ പണമാണ്. ഇതിനെതിരെ എന്തുവിലകൊടുത്തും ഭക്തജനങ്ങളേയും, വിശ്വാസികളേയും അണിനിരത്തി പ്രക്ഷോഭത്തിന് തയ്യാറെടുത്തിരിയ്ക്കുകയാണ് വിവിധ ഹൈന്ദവ സംഘടനകള്‍.
ചില ദുരന്തങ്ങള്‍ വന്നുചേരുമ്പോള്‍ നിയമത്തില്‍ മാത്രം അടയിരിക്കാതെ കാര്യങ്ങളെ വിശാലമായി കാണേണ്ടതുണ്ടെന്നാണ് ദേവസ്വത്തിന്റെ വാദഗതി. ദേവസ്വംതുകയില്‍നിന്ന് മുന്‍വര്‍ഷങ്ങളിലും പലകാര്യങ്ങള്‍ക്കായി സംഭാവന നല്‍കിയത് വിവാദമായിട്ടുണ്ട്. ലക്ഷംവീട് പദ്ധതിക്കുവേണ്ടി അരക്കോടി രൂപ നല്‍കിയതും, സോവനീറില്‍ പരസ്യം നല്‍കിയതുമായിരുന്നു മുന്‍ കാലങ്ങളില്‍ വിവാദമായിരുന്നത്. അന്നും കോടതി ഇടപെട്ട് തുക തിരിച്ചടയ്ക്കാന്‍ വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, അന്ന് വിധിയെ ചോദ്യംചെയ്ത് ദേവസ്വം മേല്‍ക്കോടതിയെ സമീപിച്ചിട്ടില്ല. മാത്രവുമാല്ല, തുക ദേവസ്വത്തില്‍ തിരിച്ചടക്കുകയും ചെയ്തു.
അതിനിടെ ദേവസ്വം ചെയര്മാൻ രാജിവെക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു വെന്ന വാർത്തയും പുറത്ത് വരുന്നുണ്ട് . തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വൻ തുകയാണ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടതത്രെ . എന്നാൽ തനിക്ക് അത് തരാൻ കഴിയില്ല വേണമെങ്കിൽ രാജി വെക്കാം എന്നും നേതൃ ത്വ ത്തോട് സൂചിപ്പിച്ചു വെന്നാണ് അറിയുന്നത് .ദേവസ്വത്തിന്റെ കീഴിലുള്ള കോളേജിലേക്കുള്ള നിയമനം പോലും പാർട്ടി നേരിട്ടാണ് നടത്തിയത് 60- 65 ലക്ഷം രൂപ നൽകിയാണ് പലരും ജോലി നേടിയതെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ചെയർ മാൻ രാജി വെക്കുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്ന് കണ്ടു രാജി വാഗ്ദാനം നിരസിക്കുകയായിരുന്നു വത്രെ.