Header 1 vadesheri (working)

ക്ഷേത്ര നഗരിയെ ഇളക്കി മറിച്ച് യു ഡി എഫിന്റെ റോഡ് ഷോ “യുവാരവം”

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്ര നഗരിയെ ഇളക്കി മറിച്ച് യു ഡി എഫിന്റെ റോഡ് ഷോ ഗുരുവായൂർ മണ്ഡലം യൂ ഡി വൈ എഫ് കമ്മിറ്റി യുടെ നേതൃത്വത്തിൽ നടന്ന യുവാരവം പ്രവർത്തകരെ ആവേശ കൊടുമുടിയിൽ എത്തിച്ചു

First Paragraph Rugmini Regency (working)

ഗുരുവായൂർ ടൌൺ ഹാൾ പരിസരത്തു നിന്ന് തുടങ്ങിയ യുവജന റോഡ് ഷോ ചാവക്കാട് സെന്ററിൽ സമാപിച്ചു. യുവാരവത്തിനു കെ പി സി സി ജനറൽ സെക്രട്ടറി ഒ അബ്ദുറഹ്മാൻ കുട്ടി ഫ്ലാഗ് ഓഫ്‌ ചെയ്തു.

വി എം സുധീരൻ അഭിവാദ്യം ചെയ്തു. യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി എച്ച് എം നൗഫൽ, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, സുഹൈൽ തങ്ങൾ, നിഖിൽ ജി കൃഷ്ണൻ, അലി അകലാട്, സൂരജ് ഗുരുവായൂർ, ഫത്താഹ് മന്നലാംകുന്ന്, അസീസ് മന്നലാംകുന്ന്, നിഷാദ് ഒരുമനയൂർ, ഷജീർ പുന്ന എന്നിവർ നേതൃത്വം നൽകി.

Second Paragraph  Amabdi Hadicrafts (working)

പ്രത്യേകം സജ്ജമാക്കിയ അലങ്കരിച്ച തുറന്ന വാഹനത്തിൽ കെ എൻ എ ഖാദർ നാട്ടുകാരെ അഭിവാദ്യം ചെയ്തു.

സി എ ഗോപ പ്രതാപൻ, സി എച് റഷീദ്, സി എ മുഹമ്മദ്‌ റഷീദ്, ഉമ്മർ മുക്കണ്ടത്ത്, ആർ വി അബ്ദുറഹീം എന്നിവർ പ്രസംഗിച്ചു..