Post Header (woking) vadesheri

യു ഡി എഫ് പ്രകടന പത്രികയിലെ ന്യായ് പദ്ധതി ലോക രാഷ്ട്രങ്ങൾക്ക് തന്നെ മാതൃക : ശശി തരൂർ

Above Post Pazhidam (working)

Ambiswami restaurant

ഗുരുവായൂര്‍: ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്ന് ശശി തരൂര്‍ എം പി. യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ കെ എന്‍ എ ഖാദറിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി ഗുരുവായൂര്‍ രുഗ്മണി റീജന്‍സിയില്‍ ചോദിക്കാനും, പറയാനും, സംവാദത്തില്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ വ്യവസായം കൊണ്ടുവരാന്‍ പുറംലോകത്തു നിന്നുള്ളവര്‍വരെ തയ്യാറാണ് പക്ഷെ അവര്‍ഭയപ്പെടുന്നത് ചുവന്ന ഇവരുടെ കൊടിയാണ്.

Second Paragraph  Rugmini (working)

നാട് നശിപ്പിക്കലല്ലാതെ വളര്‍ത്താനുള്ള അവസരം സി പി എം നല്‍കാറില്ല. വിശ്വാസത്തിന്‍മേല്‍ലുള്ള കടന്നു കയറ്റം അവസാനിപ്പിക്കണം. വിശ്വാസം വിശ്വാസികള്‍ക്കു വിട്ടു കൊടുക്കു. രാഷ്ട്രീയവും മതവും തമ്മില്‍ കൂട്ടികെട്ടരുത് ദൈവ വിശ്വാസം ഒരാളുടെ വ്യക്തിപരമായ അവകാശമാണ്. ശബരിമല വിഷയം സി പി എമ്മിന്‍റെ രാഷ്ട്രീയ അജണ്ടയായിരുന്നു. കുറച്ചു നാളുകളായി രാജ്യത്ത് മതവും ഭക്ഷണവുമൊക്കെയാണ് ചര്‍ച്ച.

Third paragraph

ഇപ്പോള്‍ ലഭിക്കുന്ന കിറ്റിന്‍റെ വില ഓരോ പൗരനും, അവരുടെ പേരകിടാങ്ങള്‍വരെ നല്‍കേണ്ട അവസ്തയിലേക്കാണ് എത്തിച്ചിട്ടുള്ളത്. കേരളത്തിന്‍റെ കടബാധ്യത മൂന്നു ലക്ഷംകോടി രൂപയിലാണ് ചിന്തിക്കണം ഓരോ മലയാളിയും. പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന കള്ളതരം തന്നെ കേരള സര്‍ക്കാരും തുടരുന്നത്. ഹര്‍ത്താല്‍ നിരോധിക്കണം. സമരം ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിലുണ്ടെങ്കിലും പൊതുമുതല്‍ നശിപ്പിച്ചും, അന്യനെ ഉപദ്രവിച്ചും ആവരുത് സമരങ്ങള്‍.

.പ്രകടനപത്രികയിൽ ജനക്ഷേമത്തിനായി ഉൾകൊള്ളിച്ച “ന്യായ്” പദ്ധതി ലോക രാഷ്ട്രങ്ങൾക്ക് തന്നെ മാതൃകയായി സമൂഹത്തിൽ നിന്ന് ഉയർന്ന അഭിപ്രായ സമന്വയത്തിൽ നിന്ന് ഉടലെടുത്തതാണ് രാഹുൽ ഗാന്ധി വിഭാവനം ചെയ്ത ഈ ജനക്ഷേമപദ്ധതി- കേരളത്തിലെ ശരാശരി ഒരു കുടുംബത്തിന് വേണ്ട തുക 12000 രൂപയാണ് – അതിൽ പലയിടങ്ങളിലായി കടുതൽ കുടുംബങ്ങൾക്കും 6000 രൂപയാണ് സ്ഥിരവരുമാനം ലഭിച്ച് കൊണ്ടിരിയ്ക്കുന്നത്- അതിൽ സർക്കാരിൻ്റെ 6000 ക.കൂടി ന്യായ് പദ്ധതിയിലൂടെ നൽക്കിയാൽകുടുംബ ഭദ്രതയോടൊപ്പം അതിലൂടെ സമൂഹ സമ്പൽവ്യവസ്ഥയ്ക്ക് ഉണർവ്വിൻ്റ ഇടം നൽക്കുമെന്നും അത് കൂടിയാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നതെന്നും സംവദത്തിൽ ഉയർന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി കൊടുത്തു.

ഇത്തരത്തിൽ വേദിയിൽ ഉന്നയിച്ച വിവിധതലങ്ങളുമായ ചോദ്യങ്ങൾക്കും,സംശയങ്ങൾക്കും ഉത്തരം നൽകുകയും ചെയ്തു.- രുഗ്മിണിയിൽ ചേർന്ന സദസ്സിന്സി.എച്ച്.റഷീദ്, സി.എ.റഷീദ്, ഒ.കെ.ആർ.മണികണ്ഠൻ, അഡ്വ.കെ.ബി.ഹരിദാസ്, ശശി വാറണാട്ട്, പി യതീന്ദ്രദാസ്, ബാലൻ വാറനാട്ട്, ടി.എൻ മുരളി, കെ.പി.ഉദയൻ ,കെ.പി.എ.റഷീദ്, സി.എസ്.സൂരജ്, അഡ്വ.ടി.എസ്.അജിത്ത് എന്നിവർ നേതൃത്വം നൽകി