Above Pot

എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയത് സിപിഎം ബിജെപി ധാരണയ്ക്ക് തെളിവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

First Paragraph  728-90

Second Paragraph (saravana bhavan

തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയത് സിപിഎം ബിജെപി ധാരണയ്ക്ക് തെളിവെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംഘപരിവാറും സിപിഎമ്മും പലയിടത്തും സൗഹൃദമത്സരം നടത്തുകയാണ്. ബിജെപി വ്യാപകമായി വോട്ട് വിലയ്ക്ക് വാങ്ങുന്നുവെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. ദേവികുളത്തെയും തലശ്ശേരിയിലെയും ഗുരുവായൂരിലെയും ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രികയാണ് ഇന്ന് തള്ളിയത്.

ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി അഡ്വ നിവേദിത, തലശ്ശേരിയിൽ എൻ ഹരിദാസ്, ദേവികുളത്ത് ആർ എം ധനലക്ഷ്മി എന്നിവരുടെ പത്രികയാണ് തള്ളിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ ഒപ്പ് രേഖപ്പെടുത്താത്ത സത്യവാങ്മൂലം സമർപ്പിച്ചതാണ് നിവേദിതയുടെ പത്രിക തള്ളാൻ കാരണം.

ദേശീയ പ്രസിണ്ടന്‍റ് ജെ പി നദ്ദയുടെ ഒപ്പ് രേഖപ്പെടുത്തിയ ഫോം എ ഹാജരാക്കാൻ കഴിയാത്തതിനാലാണ് തലശ്ശേരിയിൽ എൻ ഹരിദാസിന്‍റെ പത്രിക തള്ളയിത്. ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്‍റാണ് ഹരിദാസ്. അണ്ണാ ഡിഎംകെ സ്ഥാനാർത്ഥിയായിരുന്നു ദേവികുളത്ത് ആർ എം ധനലക്ഷ്മി