യു ഡി എഫ് അധികാരത്തിൽ വന്നാൽ ക്ഷേത്ര നഗരിക്ക് വേണ്ടി സമഗ്ര പാക്കേജ് പ്രഖ്യാപിക്കും: അഡ്വ :കെ എൻ എ ഖാദർ
ഗുരുവായൂർ: യു ഡി എഫ് അധികാരത്തിൽ വന്നാൽ ക്ഷേത്ര നഗരിക്ക് വേണ്ടി സമഗ്ര പാക്കേജ് പ്രഖ്യാപിക്കുമെന്ന് യു ഡി എഫ് സ്ഥാനാർഥി അഡ്വ :കെ എൻ എ ഖാദർ അഭിപ്രായപ്പെട്ടു . ഗുരുവായൂർ അർബൻ ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന യു ഡി എഫ് നേതൃ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷം 4 കോടി ജനങ്ങൾ വന്നിറങ്ങുന്ന ഗുരുവായൂരിൽ അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിൽ വലിയ മാറ്റമാണ് തേടുന്നത്..
ഈ തീർത്ഥടകർ ഇവിടെ ചിലവിടുന്ന മൂല്യങ്ങൾക്ക് എന്ത് സൗകര്യമാണ് ഗുരുവായൂർ തിരിച്ചു നൽകുന്നത്.പൊട്ടി പൊളിഞ്ഞ റോഡുകൾ ഒരു ക്ഷേത്ര നഗരിക്ക് ചേർന്നതല്ല. ക്ഷേത്ര നഗരിയുടെ റോഡുകൾ ലോക നിലവാരത്തിലേക്ക് ഉയർത്തും. ഗുരുവായൂർ റെയിൽവേ വികസനം , അഴുക്കുചാൽ പദ്ധതി എന്നിവ ഇപ്പോഴും പഴയ നിലയിൽ തന്നെ നിൽക്കുകയാണ്. ലോകനിലവാരത്തിലേക്ക് ഗുരുവായൂരിനെ മാറ്റുകയാണ് ലക്ഷ്യം.
ക്ഷേത്രങ്ങൾക്കും ആചാരങ്ങൾക്കും വേണ്ടി നിയമസഭയിൽ പൊരുതിയതാണ് കൈമുതൽ.. ദേവസ്വം ബിൽ, ശബരി മല സ്ത്രീ പ്രവേശന ത്തിലെ സഭയിലെ ഇടപെടൽ എന്നിവ ഒരു സമാജികൻ എന്നതിൽ അഭിമാനിക്കുന്ന കാര്യങ്ങൾ തന്നെയാണ്.ഒരു നിയമസഭ അംഗം എന്ന നിലയിൽ ജനങ്ങൾക്ക് അടുത്ത് ലഭിക്കാവുന്ന ഒരാളായി നിന്നപോലെ ഗുരുവായൂരിലും ഉണ്ടാവും എന്ന് അദ്ദേഹം ഉറപ്പു നൽകി.
രാവിലെ 9 ന് ഗുരുവായൂർ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ പ്രധാന യു ഡി എഫ് നേതാക്കളുമായി സംവദിച്ച ശേഷം ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിന്ന് പ്രചരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.. ശേഷം പാലയുർ സെന്റ് തോമസ് പള്ളിയിൽ സന്ദർശനം നടത്തി..കടപ്പുറം ബുഖാരയിൽ സയ്യിദ്മാരുടെ മക്ബറയിലും മണ്ഡലം യു ഡി എഫ് വനിത സംഗമത്തിലും കെ എൻ എ കാദർ സംബന്ധിച്ചു.പിന്നീട് കടപ്പുറം ചാവക്കാട് എന്നീ പ്രദേശങ്ങളിൽ യു ഡി എഫ് പ്രവർത്തകരെയും നേതാക്കളെയും നേരിൽ കണ്ടു..
യു ഡി എഫ് നേതാക്കളായ സി എച്ച് റഷീദ്, ഗോപപ്രതാപൻ, ഉമ്മർ മുക്കണ്ടത്ത്, പി യതീന്ദ്രദാസ്, കെ ഡി വീരമണി, സി എ മുഹമ്മദ് റഷീദ്, പി എം അമീർ, കെ നവാസ്, ആർ വി അബ്ദുൽ റഹീം, എ കെ അബ്ദുൽ കരീം,പി എ ശാഹുൽ ഹമീദ്,ജലീൽ വലിയകത്ത്,വി എം മുഹമ്മദ് ഗസ്സാലി,നൗഷാദ് തെരുവത്ത്,എച്ച് എം നൗഫൽ,ഒ കെ ആർ മണികണ്ഠൻ, കെ പി ഉദയൻ, വി അബ്ദുൽ സലാം, ഷാനവാസ് തിരുവത്ര കെ എച്ച് ഷാഹുൽ ഹമീദ് എന്നിവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു..