Madhavam header
Above Pot

ഗുരുവായൂർ ഉത്സവം ആറാട്ടോടെ സമാപിച്ചു .

Astrologer

ഗുരുവായൂർ : പത്തു ദിവസം നീണ്ടു നിന്ന ഗുരുവായൂർ ഉത്സവം ആറാട്ടോടെ സമാപിച്ചു .വൈകീട്ട് കൊടിമര തറയിൽ ശാന്തിയേറ്റ കീഴ് ശാന്തി തേലമ്പറ്റ നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടത്തിയ ദീപാരാധനക്ക് ശേഷമാണു ഭഗവാൻ പ്രജകളെ കാണാനായി ഗ്രാമ പ്രദിക്ഷണത്തിനു ഇറങ്ങിയത് .

ഭഗവാന്റെ തിടമ്പ് സ്വാർണക്കോലത്തിൽ കൊമ്പൻ നന്ദൻ ശിരസിൽ ഏറ്റി പറ്റാനകളായി ദാമോദർ ദാസും വിഷ്ണുവും അണിനിരന്നു . പരക്കാട് തങ്കപ്പൻ മാരാരുടെയും ചെർപ്പുള ശ്ശേരി ശിവന്റെയും നേതൃത്വത്തിൽ , പഞ്ചവാദ്യത്തിന്റെ അകമ്പടിയും , ആയുധ ധാരികളായ പടയാളികളും , സൂര്യ മറ, കൊടി, തഴ എന്നിവ എന്നിവ എഴുന്നള്ളിപ്പിന് പൊലിമ കൂട്ടി ,

എഴുന്നള്ളിപ്പ് തീർഥ കുളത്തിന് വടക്ക് എത്തിയപ്പോൾ പഞ്ചവാദ്യഅകമ്പടി ,പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിലുള്ള മേളത്തിന് വഴിമാറി . തീർത്ഥ കുളത്തിന് വടക്കുള്ള കരിങ്കൽ അത്താണിക്ക് സമീപം ഭഗവാൻ എത്തിയപ്പോൾ കണ്ടിയൂർ പട്ടത്ത് നമ്പീശൻ സങ്കട നിവൃത്തി ചടങ്ങ് നിർവഹിച്ചു .തുടർന്ന് എഴുന്നള്ളിപ്പ് ഭഗവതി കെട്ടിന് സമീപം സമാപിച്ചു .

ആറാട്ടുകടവിൽ പൂജാ കർമങ്ങൾക്ക് ശേഷം തന്ത്രി പാപ നാശിനി സൂക്തം ജപിച്ച് തിടമ്പുമായി തീർത്ഥകുളത്തിൽ മൂന്നു തവണ മുങ്ങി കയറി .തുടർന്ന് ഭഗവതി കെട്ടിൽ ഭഗവാന് ഉച്ച പൂജ പൂർത്തിയാക്കി കിഴക്കേ ഗോപുര വാതിലിലൂടെ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു .ഓട്ട പ്രദിക്ഷണത്തിന് ശേഷം കൊടി ഇറക്കി ഭഗവാനെ ശ്രീലകത്തേക്ക് എഴുന്നളിച്ചതോടെ ഈ വർഷത്തെ ഉത്സവ ചടങ്ങുകൾക്ക് പരിസമാപ്തിയായി .കോവിഡ് പശ്ചാത്തലത്തിൽ തീർത്ഥകുളത്തിൽ ഭക്തർക്ക് കുളിക്കാനുള്ള അനുമതി ഉണ്ടായിരുന്നില്ല . ക്ഷേത്ര ത്തിനകത്തേക്ക് ഭക്തർക്ക് പ്രവേശനവും പരിമിത പെടുത്തിയിരുന്നു

Vadasheri Footer