ടി.വി. രാജേഷ് എം.എൽ.എ യും പി.എ മുഹമ്മദ് റിയാസും റിമാൻഡിൽ
കോഴിക്കോട്: എയർ ഇന്ത്യ ഓഫിസ് ആക്രമണ കേസിൽ ടി.വി. രാജേഷ് എം.എൽ.എയെയും പി.എ മുഹമ്മദ് റിയാസിനെയും കോടതി റിമാൻഡ് ചെയ്തു. 2010ൽ ഡി.വൈ.എഫ്.ഐ സമരത്തിനിടെ നടന്ന ആക്രമണ കേസിലാണ് നടപടി.
കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ (നാല്) കോടതിയാണ് ഇരുവരെയും റിമാൻഡ് ചെയ്തത്. കേസിൽ ജാമ്യം എടുക്കാൻ കോടതിയിൽ എത്തിയതായിരുന്നു ടി.വി. രാജേഷ് എം.എൽ.എയും പി.എ മുഹമ്മദ് റിയാസും. റിമാൻഡിലായ ഇരുവരെയും ഉടൻ ജയിലിലേക്ക് മാറ്റും
2016-ൽ വിമാനസര്‍വ്വീസുകൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് എയര്‍ ഇന്ത്യ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. മാര്‍ച്ചിന് നേതൃത്വം നൽകിയ അന്നത്തെ ഡിവൈഎഫ്ഐ നേതാക്കളായ മുഹമ്മദ് റിയാസ്, ടിവി രാജേഷ്, കെ.കെ.ദിനേശൻ എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുക്കുകയും ചെയ്തു. ഈ കേസിലാണ് ഇപ്പോൾ കോടതി പ്രതികളെ റിമാൻഡിലാക്കാൻ ഉത്തരവിട്ടിരിക്കുന്നത്.