Above Pot

ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനമായി

First Paragraph  728-90

Second Paragraph (saravana bhavan

ഗുരുവായൂര്‍: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വെര്‍ച്ച്വല്‍ ക്യൂവഴി ഇന്ന് മുതല്‍ ദിവസവും 5000-പേര്‍ക്ക് ദര്‍ശനനുമതി നല്‍കാന്‍ ഭരണസമിതി യോഗം തീരുമാനിച്ചു. കൂടാതെ വെര്‍ച്ച്വല്‍ ക്യൂവില്‍ തിരക്കില്ലാത്ത സമയങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങ് അല്ലാതെ വരുന്ന ഭക്തര്‍ക്ക് തിരിച്ചറിയല്‍ രേഖ ഹാജരാക്കിയാല്‍ ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശനം അനുവദിയ്ക്കാനും തീരുമാനമായി.

ഉത്സവത്തോടനുബന്ധിച്ച് രാത്രി വടക്കിനിമുറ്റത്ത് സ്വര്‍ണ്ണപഴുക്കാ മണ്ഡപത്തിലെഴുന്നെള്ളുന്ന ഭഗവാനെ ദര്‍ശിയ്ക്കാന്‍ ഒരുമണിക്കൂര്‍ എന്നുള്ളത് ഒന്നര മണിക്കൂര്‍ ആക്കി. പഴുക്കാമണ്ഡപ ദര്‍ശനത്തിനുള്ള പാസ്സ്, കിഴക്കേനടയിലെ കൗണ്ടറില്‍ നിന്ന് ലഭിയ്ക്കും. പള്ളിവേട്ട, ആറാട്ട് തുടങ്ങിയ രണ്ടുദിവസങ്ങളില്‍ കൊടിമരത്തറയില്‍ വെച്ച് നടക്കുന്ന ദീപാരാധന ദര്‍ശിയ്ക്കാന്‍ കൂടുതല്‍ ഭക്തരെ അനുവദിയ്ക്കാനും ഭരണസമിതി യോഗം തീരുമാനിച്ചു.

കൂടാതെ 10-വയസ്സിന് താഴേയുള്ള കുട്ടികള്‍ക്കും, 65-വയസ്സിന് മുകളിലുള്ളവര്‍ക്കും ക്ഷേത്രത്തില്‍ ദര്‍ശനം അനുവദിയ്ക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് അപേക്ഷിയ്ക്കുവാനും ഭരണസമിതിയോഗം തീരുമാനിച്ചു. ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് അധ്യക്ഷത വഹിച്ചു . ഭരണ സമിതി അഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് , ഇ പി ആർ വേശാല , കെ അജിത് ,എ വി പ്രശാന്ത് , അഡ്മിനി സ്ട്രേറ്റർ ടി ബ്രിജകുമാരി എന്നിവർ പങ്കെടുത്തു