Post Header (woking) vadesheri

എടക്കഴിയൂര്‍ വില്ലേജ് ഓഫീസിലേക്ക് മുസ്‌ലിം ലീഗ് കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി.

Above Post Pazhidam (working)

Ambiswami restaurant

ചാവക്കാട്: മാസങ്ങളായി വില്ലേജ് ഓഫീസറില്ലാത്ത എടക്കഴിയൂര്‍ വില്ലേജ് ഓഫീസിലേക്ക് പുന്നയൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധ മാര്‍ച്ച് മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ആര്‍ വി അബ്ദുല്‍ റധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

Second Paragraph  Rugmini (working)

Third paragraph

പഞ്ചായത്തു പ്രസിഡണ്ട് സുലൈമു വലിയകത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം ടഷറര്‍ വി അബ്ദുല്‍ സലാം, സെക്രട്ടറി എം സി മുസ്തഫ, പഞ്ചായത്ത് ഭാരവാഹികളായ ഷംസു കെ കെ, ആലിക്കുട്ടി എ, മുട്ടില്‍ ഖാലിദ്, എം കെ സി ബാദുഷ, നിസ്സാര്‍ മൂത്തേടത്ത് കുഞ്ഞു ഒലാട്ടയില്‍, മുസ്തഫ എന്‍ കെ, സലിം അവിയൂര്‍, യൂത്ത് ലീഗ് നേതാക്കളായ നസീഫ് യൂസഫ്, അലി അകലാട്, അസീസ് മന്നലം കുന്ന്, പഞ്ചായത്ത് ബോര്‍ഡ് പാര്‍ട്ടി ലീഡര്‍ സി അഷറഫ്, പ്രവാസി ലീഗ് ഭാരവാഹികളായ ഷാഫി എടക്കഴിയൂര്‍, വി പി മൊയ്ദു ഹാജി, കെ എം സി സി നേതാക്കളായ റഷീദ് അന്‍വരി, ഷഫീഖ് അവിയൂര്‍, മുഹമ്മദ് അലി എന്നിവര്‍ പങ്കെടുത്തു,. ജനറല്‍ സെക്രട്ടറി എം കുഞ്ഞി മുഹമ്മദ് സ്വാഗതവും, ട്രഷറര്‍ സി മുഹമ്മദാലി നന്ദിയും പറഞ്ഞു