Post Header (woking) vadesheri

പൊതുജനാരോഗ്യ വിഭാഗം പ്രതിഷേധ ക്കൂട്ടായ്മ സംഘടിപ്പിച്ചു .

Above Post Pazhidam (working)

Ambiswami restaurant

Second Paragraph  Rugmini (working)

ഗുരുവായൂർ: പതിനൊന്നാംശമ്പള കമ്മീഷൻ ശുപാർച്ച യിൽ പൊതുജനാരോഗ്യ വിഭാഗം ജീവനക്കാരുടെ ശമ്പളം ഗണ്ണ്യമായി കുറച്ച നടപടിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു

Third paragraph

.ആരോഗ്യ വകുപ്പിലെ മുന്നണി പോരാളികൾ ആയ പൊതുജനാരോഗ്യ വിഭാഗം ജീവനക്കാരായ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്സസ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ, പബ്ലിക് ഹെൽത്ത്‌ നേഴ്സ്, ഹെൽത്ത്‌ സൂപ്പർവൈസർ, പബ്ലിക് ഹെൽത്ത്‌ നേഴ്സ് സൂപ്പർവൈസർ, ടെക്നിക്കൽ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളുടെ ശമ്പളം മറ്റു സമാന യോഗ്യത ഉള്ള തസ്തികകളിൽ നിന്നും ഗണ്യമായി കുറച്ചത്തിനെതിരെ ഗുരുവായൂർ മുനിസിപ്പാലിറ്റി ക്കു മുന്നിൽ പബ്ലിക് ഹെൽത്ത്‌ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രേതിക്ഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

കോവിഡ് മഹാമാരിക്കെതിരെ അഹോരാത്രം പണി എടുത്ത പൊതുജനാരോഗ്യ വിഭാഗം ജീവനക്കാരുടെ മനോവീര്യം നഷ്ടപ്പെടുത്തുന്ന ശമ്പള കമ്മീഷന്റെ തരംതാഴ്ത്തലിനെതിരെ സി എച്ച് സി കടപ്പുറം ബ്ലോക്കിന്റെ കീഴിൽ വരുന്ന പൂക്കോട്, തൈക്കാട്, ഒരുമനയൂർ, താലൂക് ഹോസ്പിറ്റൽ ചാവക്കാട്, യു എഫ് എച്ച് സി ഗുരുവായൂർ എന്നിവിടകളിലെ പബ്ലിക് ഹെൽത്ത്‌ വിഭാഗം ജീവനക്കാർ പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തു.

ഗുരുവായൂർ നഗരസഭ വികസനകാര്യ സ്റ്റാന്റ്റിങ് കമ്മിറ്റി ചെയർമാൻ ഷെഫീർ ഉത്ഘാടനം നിർവഹിച്ചു. പ്രതിപക്ഷ നേതാവ് കെ പി ഉദയൻ അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ യൂനുസ് സ്വാഗതം ആശംസിച്ചു. ചാവക്കാട് താലൂക്ക് ഹോസ്പിറ്റൽ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അജയകുമാർ സി വി, ഗുരുവായൂർ മുനിസിപ്പാലിറ്റി ഹെൽത്ത്‌ ഇൻസ്‌പെക്ടർ രജിത്കുമാർ, പ്രമോദ് പി ചീരൻ, രാജിമോൾ എൻ. എസ് എന്നിവർ സംസാരിച്ചു.
പബ്ലിക് ഹെൽത്ത്‌ നേഴ്സ് സുനീത ടി. എസ്. നന്ദി പ്രകാശിപ്പിച്ചു.