Post Header (woking) vadesheri

വിട വാങ്ങിയ ഗജരത്നം പത്മനാഭൻ അനുസ്മരണ ദിനം ചൊവ്വാഴ്ച

Above Post Pazhidam (working)

Ambiswami restaurant

ഗുരുവായൂര്‍: ഗജരത്‌നം പത്മനാഭന് ഒന്നാം ചരമവാര്‍ഷിക ദിനമായ ചൊവ്വാഴ്ച്ച പുന്നത്തൂര്‍കോട്ടയില്‍ അനുസ്മരണ ദിനം നടത്താന്‍ ദേവസ്വം ഭരണസമിതിയോഗം തീരുമാനിച്ചു. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്തിവരുന്ന സഹസ്രകലശം ആരംഭദിനത്തിന് തൊട്ട് മുമ്പ് 26.02.2020-നാണ് പത്മനാഭന്‍ ചരിഞ്ഞത്. പത്മനാഭന്റെ ദീപ്തമായ സ്മരണ നിലനിര്‍ത്തുന്നതിനുവേണ്ടി സ്മാരകം നിര്‍മ്മിക്കും.

Second Paragraph  Rugmini (working)

Third paragraph

എല്ലാവര്‍ഷവും ഉത്സവത്തിന് മുന്നോടിയായി നടത്തിവരുന്ന സഹസ്രകലശത്തിന്റെ ആരംഭദിവസം രാവിലെ അനുസ്മരണം നടത്താനും ഭരണസമിതി തീരുമാനിച്ചു. ഭരണസമിതി യോഗത്തില്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, എ.വി. പ്രശാന്ത്, കെ. അജിത്, കെ.വി. ഷാജി, ഇ.പി.ആര്‍ വേശാല ,അഡ്വ; കെ.വി. മോഹനകൃഷ്ണന്‍, അഡ്മിനിസ്േ്രറ്രറ്റര്‍ ടി. ബ്രീജകുമാരി എന്നിവര്‍ പങ്കെടുത്തു