ഗുരുവായൂരിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു.
ഗുരുവായൂര്‍: ഒരു ഇടക്കാലത്തിനു ശേഷം ഗുരുവായൂരിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. നഗരസഭ പരിധിയില്‍ 23 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 14 പേരാണ് രോഗ ബാധിതരായത്. പൂക്കോട് സോണില്‍ 16 പേര്‍ക്കും അര്‍ബന്‍ സോണില്‍ ആറ് പേര്‍ക്കും തൈക്കാട് സോണില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൂക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ 49 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 10 പേര്‍ക്ക് പോസറ്റീവായി.
വിവിധ ആശുപത്രികളിലായി നടത്തിയ പരിശോധനയിലാണ് മറ്റുള്ളവരില്‍ വൈറസ് ബാധ കണ്ടെത്തിയത്. നഗരസഭ പരിധിയില്‍ താമസിക്കുന്ന മാറഞ്ചേരി് സ്‌കൂളിലെ ഒരു അധ്യാപികയും മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫും രോഗം സ്ഥിരീകരിച്ചവരില്‍പ്പെടും. കുടുംബത്തിലെ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ് നിരീക്ഷണത്തിലാണ്.