Post Header (woking) vadesheri

ഗുരുവായൂരിൽ കത്താത്ത ഹൈമാസ്റ്റ് ലൈറ്റിന് കീഴെ യൂത്ത്‌ കോൺഗ്രസ് റീത്തു വെച്ചു .

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിലെ ഹൈമാസ്റ്റ് ലൈറ്റ് ദിവസങ്ങളായി തെളിയാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി റീത്ത് വെച്ചും, മെഴുകുതിരി കത്തിച്ചും പ്രതിഷേധിച്ചു. പ്രതിഷേധം നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

First Paragraph Jitesh panikar (working)

യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പാലിയത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡന്റ് പ്രതീഷ് ഓടാട്ട്, കെ.യു മുസ്താക്ക്, ബാബു സോമൻ, വി.കെ സുബൈർ, എ കൃഷ്ണപ്രസാദ്, കെ.എസ്.യു ബ്ലോക്ക് ഭാരവാഹി വിഷ്ണു തിരുവെങ്കിടം, ജംഷീർ പി.വി, പ്രമോദ് കൊന്നേടത്ത്, നവീൻ മാധവശ്ശേരി, കൃഷ്ണദാസ്, രഞ്ജു ചാമുണ്ടേശ്വരി, ആർ.വി ഹിലാൽ എന്നിവർ നേതൃത്വം നൽകി.