Above Pot

തിരഞ്ഞെടുപ്പ് തിയതികള്‍ ഫെബ്രുവരി 15ന് ശേഷം പ്രഖ്യാപിക്കും.

First Paragraph  728-90

Second Paragraph (saravana bhavan

ന്യൂഡല്‍ഹി: കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ ഫെബ്രുവരി 15ന് ശേഷം തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിക്കുമെന്ന് സൂചന. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ മൂന്നംഗ സംഘം തമിഴ്‌നാട്, കേരളം, പുതുച്ചേരി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഫെബ്രുവരി 10 മുതല്‍ പര്യടനം നടത്തും. ഇതിനു ശേഷം തിയതികള്‍ പ്രഖ്യാപിക്കും.

തമിഴ്‌നാട്, പുതുച്ചേരി, കേരളം എന്നിവിടങ്ങളില്‍ ഒറ്റഘട്ടമായി വോട്ടെട്ടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആലോചിക്കുന്നത്. പശ്ചിമ ബംഗാളില്‍ എട്ടു ഘട്ടമായും അസമില്‍ മൂന്നു ഘട്ടമായും വോട്ടെടുപ്പ് നടത്തിയേക്കും. വോട്ടെണ്ണല്‍ അഞ്ച് സംസ്ഥാനങ്ങളിലും ഒരേ ദിവസം നടത്തും. സിബിഎസ്ഇ പത്ത്, പ്ലസ് ടു പരീക്ഷകള്‍ ആരംഭിക്കുന്നതിന് മുന്‍പ് മാര്‍ച്ച് അവസാനത്തോടെ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കമ്മിഷന്റെ ശ്രമം.

മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ സുനില്‍ അറോറയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവരാണ് ഈ മാസം 10 മുതല്‍ 15 വരെ തമിഴ്‌നാട്, പരുതുച്ചേരി, കേരളം സംസ്ഥാനങ്ങളില്‍ പര്യടനം നടത്തുക.