തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് സ്വന്തം ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന് പങ്കെടുക്കാൻ അനുമതിയായി
ഗുരുവായൂർ: കേരളത്തിലെ ഏറ്റവും വലിയ തലയെടുപ്പ് ഉള്ള ആനയായ തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ സ്വന്തം ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന് പങ്കെടുക്കാൻ അനുമതിയായി .ഇന്ന് കളക്ടറുടെ അധ്യക്ഷതയിൽ നടന്ന ജില്ലാ നാട്ടാന നിരീക്ഷണ സമിതി യോഗത്തിലാണ് ഫെബ്രുവരി 11 ന് നടക്കുന്ന തെച്ചിക്കോട്ട് കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നള്ളിക്കാൻ അനുമതി നൽകിയത് .
മൂന്നു ദിവസത്തിനുള്ളിൽ വിദഗ്ധ ഡോക്റ്റർമാരുടെ സംഘം ആനയെ പരിശോധിച്ച ശേഷം പുറത്തേക്ക് എഴുന്നള്ളിപ്പിന് കൊണ്ടുപോകാനുള്ള അനുമതി നൽകാമെന്നാണ് ഉന്നത തല യോഗത്തിലെ തീരുമാനം എന്ന് തെച്ചിക്കോട്ട് കാവ് ദേവസ്വം അറിയിച്ചു . മൂന്നു ദിവസത്തിനുളിൽ ഡോകടർ മാരുടെ സംഘം പരിശോധന നടത്താനാണു യോഗം തീരുമാനിച്ചിട്ടുള്ളത്
2019 ഫെബ്രുവരിയിൽ ഗുരുവായൂർ കോട്ടപ്പടിയിൽ എഴുന്നള്ളിപ്പിനെത്തിച്ച, ആന പടക്കം പൊട്ടിയത് കേട്ട് പരിഭ്രാന്തനായി രണ്ടുപേരെ കുത്തിക്കൊന്നിരുന്നു. ഇതോടെയാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇതിന് ശേഷം 2020 മാർച്ചിൽ കർശന നിയന്ത്രണങ്ങളോടെ തൃശൂർ, പാലക്കാട് ജില്ലകളിൽ മാത്രം എഴുന്നള്ളിക്കാൻ നാട്ടാന പരിപാലന ജില്ലാ നിരീക്ഷണ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചിരുന്നു