കർഷക സമരത്തിന് ഐക്യദാർഡ്യം, മഹിളാകോൺഗ്രസ്സ് കണ്ണ്‌മൂടിക്കെട്ടി സമരം നടത്തി
ഗുരുവായൂർ : കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് പൂക്കോട് മണ്ഡലം മഹിളാകോൺഗ്രസ്സ് പ്രതിഷേധ സൂചകമായി കണ്ണ്‌മൂടിക്കെട്ടി സമരം നടത്തി.
നാളേറെയായി കർഷകർ തുടരുന്ന സമരത്തിനുനേരെ കണ്ണടക്കുന്ന മോദി സർക്കാരിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കുമെന്ന് പ്രതിഷേധസമരം ഉത്ഘാടനം ചെയ്തുകൊണ്ട് കൗൺസിലർ ജീഷ്മ സുജിത് പറഞ്ഞു.
റാബിയ ജലീൽ, സ്മിത ഗിരീഷ്, സുബിത വാസൻ, ശരണ്യ വിഷ്ണു, സാബിറ കമറുദ്ദീൻ, മനീഷ ഉദയൻ, ഫാരിഷ ബഷീർ, ശില്പ ശിവൻ, സോന ജലീൽ, സ്നേഹ ബഷീർ, സുസ്മയ തുടങ്ങിയവർ സംസാരിച്ചു