Above Pot

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം.

തിരുവനന്തപുരം ∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം. 10 മിനിറ്റ് പ്രതിഷേധിച്ചശേഷം പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി. പ്രതിഷേധ ബാനറുകളും പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം നിയമസഭയിൽ എത്തിയത്. സർക്കാരിനും സ്പീക്കർക്കുമെതിരെ മുദ്രാവാക്യം വിളികളും സഭയിൽ ഉയർന്നു.

First Paragraph  728-90

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങിയതോടെ പ്രതിപക്ഷ ബഹളവും അലയടിച്ചു. താൻ ഭരണഘടനാപരമായ ബാധ്യതയാണ് നിർവഹിക്കുന്നതെന്നും അത് തടസ്സപ്പെടുത്താൻ പാടില്ലെന്നും പറഞ്ഞ് പ്രതിപക്ഷ പ്രതിഷേധത്തോടുള്ള നീരസം ഗവർണർ വ്യക്തമാക്കി. നിങ്ങൾ ഇപ്പോൾ തന്നെ വളരെയധികം മുദ്രാവാക്യം വിളിച്ചു. എന്റെ ചുമതല നിറവേറ്റാൻ അനുവദിക്കൂ. പ്രസംഗം തടസ്സപ്പെടുത്താതിരിക്കൂ എന്നും ഗവർണർ ആവർത്തിച്ചു.

Second Paragraph (saravana bhavan

ഇതോടെ സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി സഭാ കവാടത്തിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയായിരുന്നു. പി.സി.ജോർ‌ജും സഭ ബഹിഷ്കരിച്ച് ഇറങ്ങി. എന്നാൽ സഭയിലെ ഏക ബിജെപി സാന്നിധ്യമായ ഒ.രാജഗോപാൽ പുറത്തിറങ്ങിയില്ല. നിയമസഭയ്ക്കു മുന്നിൽ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

    സ്പീക്കറുടെ നയപ്രഖ്യാപന പ്രസംഗം ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റല്‍ മാത്രമായിരുന്നുവെന്നും അതില്‍ കവിഞ്ഞ് സര്‍ക്കാരിനെകുറിച്ച് ഒന്നും പറയാനില്ലെന്നും പ്രതിപക്ഷം. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സ്പീക്കര്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനമായതുകൊണ്ടാണ് തങ്ങള്‍ ബഹിഷ്‌കരിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നയപ്രഖ്യാപനം ബഹിഷ്‌കരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് സ്പീക്കര്‍ ഡോളര്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലാകുന്നത്.

മുഖ്യമന്ത്രിയ്ക്ക് പറ്റിയ സ്പീക്കര്‍ തന്നെയാണ്. ഒരു ഭാഗത്ത് ഗവണ്‍മെന്റിന്റെ അഴിമതി നടക്കുന്നു. മറുഭാഗത്ത് നിയമസഭയെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റുന്നു. ആ സ്പീക്കറുടെ അധ്യക്ഷതയില്‍ ചേരുന്ന നയപ്രഖ്യാപനം വെറും പൊള്ളയാണ്. നയപ്രഖ്യാപനത്തിലൂടെ പറഞ്ഞ ഒരോ കാര്യങ്ങളും ജനങ്ങളെ കബളിപ്പിക്കുന്നതാണ്.
ഡോളര്‍ കടത്തില്‍ കോടതി പറഞ്ഞ ഭരണഘടനാ സ്ഥാപനത്തില്‍ ഇരിക്കുന്നയാള്‍ എന്നു പറഞ്ഞത് സ്പീക്കറെയാണ്.  ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ അപമാനിച്ച സ്പീക്കര്‍ സ്ഥാനം ഒഴിയണം മുഖ്യമന്ത്രി രാജി വയ്ക്കണം

ഗവര്‍ണര്‍ ഇന്ന് പറഞ്ഞത് താന്‍ ഭരണഘടനാ ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണെന്നാണ് സര്‍ക്കാരിനെ പറ്റി ഒന്നും പറയാനില്ലെന്നുമാണെന്ന്‌ ചെന്നിത്തല  വ്യക്തമാക്കി.