തിരഞ്ഞെടുപ്പിലെ തിരിച്ചടി ,12 ജില്ലാ പ്രസിഡന്റുമാരെ മാറ്റണമെന്ന് ഹൈക്കമാന്‍ഡിനോട് കെ.പി.സി.സി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സംഘടന സംവിധാനം മെച്ചെപ്പടുത്താന് നടപടി വേണമെന്ന് ഹൈക്കമാന്‍ഡിനോട് കെ.പി.സി.സി നേതൃത്വം. ജില്ലതല അവലോകന യോഗങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിെന്റ ചുമതലയുള്ള എ.െഎ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന് കെ.പി.സി.സി കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇൗ ആവശ്യം ഉന്നയിച്ചത്.
സമീപകാലത്ത് നിയമിച്ച കോഴിക്കോട്, തൃശൂര്‍ ഒഴികെ മുഴുവന്‍ ജില്ലകളിലെയും ഡി.സി.സി പ്രസിഡന്റുമാരെ മാറ്റണമെന്നാണ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയോ മുന്നണിയോ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളെപ്പട്ട സ്ഥലങ്ങളില്‍ സമ്ബൂര്‍ണ അഴിച്ചുപണി സംഘടനാ തലത്തില്‍ ആവശ്യമാണ്. കാര്യക്ഷമരല്ലാത്ത ഡി.സി.സി ഭാരവാഹികളെ ഒഴിവാക്കണം. 25 ശതമാനം വിജയം പോലും നേടാന്‍ സാധിക്കാത്തിടങ്ങളില്‍ മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാെര ഒഴിവാക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
തെരഞ്ഞെടുപ്പ് സംബന്ധമായ വിശദമായ റിപ്പോര്‍ട്ടാണ് കെ.പി.സി.സി കൈമാറിയത്. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഒാരോ തദ്ദേശ സ്ഥാപനത്തിലും മുന്നണിക്ക് ലഭിച്ച വോട്ട് വിഹിതം, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ട് വിഹിതം എന്നീ കണക്കുകളും റിപ്പോര്‍ട്ടിലുണ്ട്. ഇതിനു പുറമെ പാര്‍ട്ടിക്കും മുന്നണിക്കും തിരിച്ചടി നേരിട്ട മേഖലകള്‍, അതിനിടയാക്കിയ കാരണങ്ങള്‍, തിരിച്ചടിക്ക് ഉത്തരവാദികള്‍ എന്നിവയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇത്തരം മേഖലകളിലെ തിരിച്ചടികളെ മറികടന്ന് നിയമസഭ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ അവിടങ്ങളിലെ പാര്‍ട്ടി സംവിധാനത്തില്‍ ഉള്‍പ്പെടെ അടിയന്തരമായി എന്തെല്ലാം നടപടികളാണ് വേണ്ടതെന്നും റിപ്പോര്‍ട്ടില്‍ കെ.പി.സി.സി വ്യക്തമാക്കുന്നു.
ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം കേരളത്തിലെത്തിയ താരിഖ് അന്‍വര്‍ കോണ്‍ഗ്രസ്, യു.ഡി.എഫ് നേതാക്കളുമായി നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കുശേഷം തിങ്കളാഴ്ച രാത്രി മടങ്ങി. ഉടന്‍തന്നെ പാര്‍ട്ടി അധ്യക്ഷക്ക് അദ്ദേഹം റിപ്പോര്‍ട്ട് നല്‍കും. അതിെന്റ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍. നിയമസഭ തെരെഞ്ഞടുപ്പിെന്റ പശ്ചാത്തലത്തില്‍ ഹൈകമാന്ഡിെന്റ തിരുത്തല്‍ നടപടികള്‍ ജനുവരി മധ്യത്തിനകം ഉണ്ടാകുമെന്നാണ് സൂചന. ഇക്കാര്യം യു.ഡി.എഫിലെ ഘടകകക്ഷികളും ആവശ്യപ്പെട്ടിട്ടുണ്ട്