Above Pot

ശീത സമരം , ഗുരുവായൂരിൽ ദേവസ്വം ചെയർമാൻ അടക്കുള്ളവരെ വിലക്കി ജില്ലാ ഭരണ കൂടം.

ഗുരുവായൂര്‍: കോവിഡ് പ്രോട്ടോക്കോൾ പ്രകാരം 65 വയസിനു മുകളിൽ പ്രായമുള്ള ആളുകൾക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെങ്കിലും ഗുരുവായൂരിൽ അത് 60 വയസായി ജില്ലാ ഭരണ കൂടം കുറച്ചു .പത്തു വയസിനു താഴെയുള്ള കുട്ടികളെയും 60 വയസു പൂർത്തിയാക്കിയ വയോധികർക്കുമാണ് ജില്ലാ ഭരണകൂടം ഗുരുവായൂരിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത് . ഈ പ്രായത്തിലുള്ള ആളുകൾ പ്രവേശിക്കുന്നില്ല എന്ന് ദേവസ്വം അഡ്മിനിസ്റ്റ്രേറ്റര്‍ ഉറപ്പുവരുത്തേണ്ടതാണെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും, ജില്ല കലക്ടറും ചേര്‍ന്നിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നു.

First Paragraph  728-90

ഇത്തരം നിർദേശം അഡ്മിനിസ്ട്രേറ്റർ കർശനമായി പാലിച്ചാൽ ദേവസ്വം ചെയർമാൻ അടക്കമുള്ള ഭരണ സമിതി അംഗങ്ങൾക്ക് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ കഴിയില്ല , അത് പോലെ കീഴ് ശാന്തിമാർ ,കഴകക്കാർ ,പാരമ്പര്യക്കാർ തുടങ്ങിയ നൂറു കണക്കിന് ആളുകൾക്കും ക്ഷേത്രത്തിൽ വിലക്കേർപ്പെടുത്തേണ്ടതായി വരും . ദേവസ്വം ഭരണ സമിതിയും ജില്ലാ ഭരണകൂടവും തമ്മിലുള്ള ശീത സമരത്തിന്റെ ഭാഗമാണ് ഇത്തരം ഉത്തരവ് എന്ന് അറിയുന്നു . ക്ഷേത്രത്തിലെ കോവിഡ് വ്യാപനം ദേവസ്വം അധികൃതർ മൂടി വെച്ചതും ,ആരോഗ്യ വകുപ്പിന്റെ ബ്ലാക് ലിസ്റ്റിലുള്ള മെഡിക്കൽ ലാബുകാരെ കൊണ്ട് വന്ന് ജീവനക്കാരുടെ കോവിഡ് പരിശോധന പ്രഹസനമാക്കിയത് ജില്ലാ ആരോഗ്യ വിഭാഗം കണ്ടെത്തി
തടഞ്ഞിരുന്നു .

Second Paragraph (saravana bhavan

കോവിഡ് പരിശോധനക്ക് ഏറ്റവും കുറഞ്ഞത് അര മണിക്കൂർ എടുക്കുമെങ്കിലും സ്വകാര്യ ലാബുകാർ പരിശോധന നടത്തിയ ഉടൻ തന്നെ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു .ഇതിനെതിരെ കടുത്ത നിലപാട് ആണ് ജില്ലാ ഭരണകൂടം സ്വീകരിച്ചത് . അതിനെ തുടർന്നാണ് ക്ഷേത്ര ദർശനത്തിനു എത്തുന്നവർ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുമായി വരണമെന്ന ഉത്തരവ് ജില്ലാ ഭരണ കൂടം ഇറക്കിയത് . ഇതിനെതിരെ ദേവസ്വം സർക്കാരിനെ നേരിട്ട് സമീപിച്ചതോടെയാണ് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റിൽ നിന്ന് ജില്ലാ ഭരണ കൂടം പിന്നോക്കം പോയത് . തുടർന്നാ ണ് 60 വയസു പൂർത്തിയായവരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കരുതെന്ന പുതിയ ഉത്തരവുമായി ജില്ലാ ഭരണ കൂടം എത്തിയത്