നെല്ലിയാമ്പതിയില്‍ കൊക്കയിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
പാലക്കാട് : നെല്ലിയാമ്ബതി സീതാര്‍കുണ്ട് കൊക്കയില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒറ്റപ്പാലം മേലൂര്‍ സ്വദേശി സന്ദീപിന്റെ മൃതദേഹം ആണ് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെടുത്തത്. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ ആയിരുന്നു തിരച്ചില്‍.
കാണാതായ യുവാക്കളില്‍ ഒരാളെ രക്ഷപെടുത്തിയിരുന്നു. കോട്ടായി സ്വദേശി രഘുനന്ദനനെയാണ് (22) രക്ഷപെടുത്തിയത്. കാല്‍വഴുതി വീണ ഭാഗത്തുനിന്നും 90 അടി താഴ്ചയില്‍ മരകൊന്പില് ഉടക്കിയ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. കാലിനും തലയ്ക്കും പരിക്കുണ്ട്. ഞായറാഴ്ച വൈകുന്നേരം 5.30-നായിരുന്നു സംഭവം. ബംഗളൂരുവില്‍ ഐടി കന്പനി ജീവനക്കാരായ ഇവര്‍ സുഹൃത്തുക്കളോടൊത്ത് നെല്ലിയാന്പതിയിലെത്തുകയായിരുന്നു. വ്യൂ പോയിന്റില്‍ നിന്ന് മൊബൈലില്‍ ചിത്രം പകര്‍ത്തുന്നതിനിടെ സന്ദീപിന്റെ കാല്‍വഴുതി. ഇയാളെ പിടിക്കാന്‍ സമീപത്തുനിന്ന രഘുനന്ദന് ശ്രമിച്ചപ്പോള്‍ ഇരുവരും താഴ്ചയിലേക്ക് വീഴുകയായിരുന്നു.